പുരസ്കാരം നേടിയ ചിത്രകാര ദമ്പതികൾ
അഞ്ചാലുംമൂട്: ചിത്രകാര ദമ്പതികൾക്ക് ലളിതകലാ അക്കാദമി പുരസ്കാരം. നീരാവിൽ സ്വദേശികളായ സ്മിത എം ബാബു, ആർ.ബി. ഷജിത്ത് ദമ്പതികൾക്കാണ് പെയിന്‍റിങ് വിഭാഗത്തിൽ ദൃശ്യകലാ പുരസ്കാരം ലഭിച്ചത്. സ്മിത സ്പെഷൽ സ്കൂൾ അധ്യാപികയും നർത്തകിയും അഭിനേത്രിയുമാണ്.
പ്രകാശ് കലാകേന്ദ്രത്തിന്‍റെ നാടകങ്ങളായ ഏകാന്തം, തീണ്ടാരിപ്പച്ച, ചെയേഴ്സ്, ഛായാമുഖി തുടങ്ങിയ നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സ്മിതയായിരുന്നു. ഷജിത്തിന് മുമ്പ് രണ്ടുതവണ ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പ്രകാശ് കലാകേന്ദ്രം ഭാരവാഹിയും സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.
കണ്ണൂർ പയ്യന്നൂർ കാനത്തിൽ ബാലകൃഷ്ണന്‍റെയും രാധയുെടയും മകനാണ്. സി.പി.എം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി അംഗം കെ.ബി. മോഹൻബാബുവിന്‍റെയും മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി സുജാതാബാബുവിന്‍റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.