ആം​ബു​ല​ൻ​സ് പൈ​ല​റ്റ് സു​ജി​ത്ത് ബി, ​എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ വി​വേ​ക് വി.​ആ​ർ

വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളിക്കും ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ പ്ര​സ​വി​ച്ച അ​തി​ഥി​തൊ​ഴി​ലാ​ളി യു​വ​തി​ക്കും ന​വ​ജാ​ത​ശി​ശു​വി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. അ​സം സ്വ​ദേ​ശി​നി വെ​ഞ്ഞാ​റ​മൂ​ട് വ​ലി​യ​ക​ട്ട​യ്ക്ക​ൽ താ​മ​സി​ക്കു​ന്ന റി​ന മ​ഹാ​റാ (30) ആ​ണ് വീ​ട്ടി​ൽ പെ​ൺ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്ക​വേ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടു​ക്കാ​ർ സ​മീ​പ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​രാ​ണ് ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്റെ സേ​വ​നം തേ​ടി​യ​ത്. ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം ആ​റ്റി​ങ്ങ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് സു​ജി​ത്ത്. ബി, ​എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ വി​വേ​ക് വി. ​ആ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഉ​ട​ൻ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ വി​വേ​ക് പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി ഇ​രു​വ​ർ​ക്കും വേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി.

ആം​ബു​ല​ൻ​സ് പൈ​ല​റ്റ് സു​ജി​ത്ത് ഉ​ട​ൻ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​രു​വ​രും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KANIV 108 Ambulance staff rescue guest worker and baby who gave birth at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.