പൊക്കമില്ലായ്മയെ പൊക്കമാക്കി നേടിയത്​ ഇരട്ട സ്വര്‍ണം

അ​തി​ര​മ്പു​ഴ: ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ എ​വ​റ​സ്റ്റി​ലാ​ണ് അ​തി​ര​മ്പു​ഴ​ക്കാ​ര​ന്‍ റോ​ബി​ന്‍. ര​ണ്ടാ​മ​ത് സം​സ്ഥാ​ന പാ​രാ​ഗെ​യിം​സി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പാ​രാ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ജാ​വ​ലി​നി​ലും ഷോ​ട്ട്​​പു​ട്ടി​ലും സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി ത​ന്‍റെ പൊ​ക്ക​മി​ല്ലാ​യ്മ​യെ ലോ​ക​ത്തി​നു മു​ന്നി​ൽ അ​ഭി​മാ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് റോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ൻ.

പൊ​ക്കം കു​റ​ഞ്ഞ​വ​രു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ്‌​പോ​ര്‍ട്സ്​ ക്ല​ബാ​യ ലി​റ്റി​ല്‍ പീ​പ്ള്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബി​ലെ അം​ഗ​മാ​യ​തോ​ടെ​യാ​ണ് സ്‌​പോ​ര്‍ട്‌​സി​ല്‍ മി​ന്നി​ത്തു​ട​ങ്ങി​യ​ത്. സ്‌​പോ​ര്‍ട്‌​സി​ല്‍ താ​ല്‍പ​ര്യ​മു​ള്ള 30ഓ​ളം അം​ഗ​ങ്ങ​ള്‍ ക്ല​ബി​ലു​ണ്ട്.

എ​റ​ണാ​കു​ള​ത്താ​ണ് പ​രി​ശീ​ല​നം. ഫു​ട്‌​ബാ​ള്‍ പ​രി​ശീ​ല​ന​മാ​ണ്​ ഇ​വി​ടെ ന​ട​ത്തു​ന്ന​ത്. പാ​രാ​അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് വെ​റും മൂ​ന്ന് ആ​ഴ്ച​യു​ള്ള​പ്പോ​ള്‍ മാ​ത്ര​മാ​ണ് റോ​ബി​ന്‍ ജാ​വ​ലി​ന്‍ ത്രോ​യും ഷോ​ട്ട് പു​ട്ടും പ​രി​ശീ​ലി​ക്കു​ന്ന​ത്.

കു​ട്ടി​ക്കാ​ലം മു​ത​ല്‍ സ്‌​പോ​ര്‍ട്‌​സി​നോ​ട് അ​തി​യാ​യ താ​ല്‍പ​ര്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പൊ​ക്ക​മി​ല്ലാ​യ്മ മൂ​ലം സാ​ധാ​ര​ണ​ക്കാ​രു​ടെ കൂ​ടെ മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ആ ​ദുഃ​ഖം മ​ന​സ്സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​മ്പോ​ഴാ​ണ് സ്‌​പോ​ര്‍ട്സ്​ ക്ല​ബി​നെ കു​റി​ച്ച് അ​റി​ഞ്ഞ് അ​തി​ല്‍ അം​ഗ​മാ​കു​ന്ന​ത്.

ജ​നു​വ​രി ഒ​മ്പ​തു മു​ത​ല്‍ 13വ​രെ ഗോ​വ പ​നാ​ജി​യി​ല്‍ ന​ട​ക്കു​ന്ന പാ​രാ​നാ​ഷ​ന​ല്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സെ​ല​ക്ഷ​ന്‍ കി​ട്ടി​യ റോ​ബി​ന്‍ ഇ​പ്പോ​ള്‍ ദേ​ശീ​യ​ത​ല​ത്തി​ലും സ്വ​ർ​ണം നേ​ടാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ്.

അ​ത്ഭു​ത​ദ്വീ​പ്, ആ​കാ​ശ​വാ​ണി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച റോ​ബി​ന്‍ ചാ​ന​ല്‍ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കാ​റു​ണ്ട്. അ​തി​ര​മ്പു​ഴ സെ​ന്റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം മാ​ന്നാ​നം കെ.​ഇ കോ​ള​ജി​ല്‍നി​ന്ന്​ ബി.​എ ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ ബി​രു​ദ​വും നേ​ടി. അ​തി​ര​മ്പു​ഴ കോ​ട്ട​മു​റി കൂ​ര്‍ക്ക​ക്കാ​ല വീ​ട്ടി​ല്‍ സെ​ബാ​സ്റ്റി​ന്‍-​റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ റോ​ബി​ന്‍ ഏ​റ്റു​മാ​നൂ​ര്‍ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സീ​നി​യ​ര്‍ ക്ല​ര്‍ക്കാ​ണ്.

ഭാ​ര്യ സൗ​മ്യ​യും മ​ക്ക​ളാ​യ റി​യോ​ണ​യും റി​യാ​ന​യും നി​റ​ഞ്ഞ പ്രാ​ര്‍ഥ​ന​യു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് റോ​ബി​ന്‍ നാ​ഷ​ന​ല്‍ ഗെ​യിം​സി​ല്‍ സ്വ​ര്‍ണം നേ​ടു​ന്ന​തി​നാ​യി.

Tags:    
News Summary - Gold in Javelin and Shot Putt in Paraathletic Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.