അഭിമാനമാണ് ഇവര്‍ സ്കൂളിനും നാടിനും

കൂറ്റനാട്: വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമക്ക് കൈമാറി വിദ്യാർഥികള്‍. ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂള്‍ ഒമ്പതാം ക്ലാസിലെ മൂന്ന് വിദ്യാർഥികൾക്കാണ് ഇതോടെ നന്മയുടെ മുഴുവന്‍ എ പ്ലസ് മാർക്ക് പകുത്തു നല്‍കിയത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സൃഹൃത്തിന്റെ പിറന്നാളിന് സമ്മാനം വാങ്ങി മടങ്ങിവരവെ പൊലീസ് സ്റ്റേഷനു സമീപം റോഡിൽ നിന്ന് പണമടങ്ങിയ പഴ്സ് വീണ് കിട്ടിയത്. തുറന്ന് നോക്കിയപ്പോൾ പണവും എ.ടി.എം കാർഡും കണ്ടതോടെ വിദ്യാർഥികളായ ആൽജിയോ, സൗരവ്, ധർമ്മിക് എന്നിവർ ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

13,000 രൂപ അടങ്ങിയ പഴ്സ് പൊലീസ് ഉടമയെ കണ്ടെത്തി കൈമാറി. ചെറുപ്രായത്തിൽ മാതൃകയായ വിദ്യാർഥികൾക്ക് ഉടമകൾ ഉപഹാരവും നൽകി. ഇതോടെ മൂന്ന് പേരും സ്കൂളിനും ഗ്രാമത്തിനും അഭിമാനമായ വിദ്യാർഥികളെ സ്കൂൾ പ്രധാനാധ്യാപിക ടി.എസ് ദേവിക, പി.ടി.എ പ്രസിഡന്റ് പി.കെ കിഷോർ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ അനുമോദിച്ചു.

Tags:    
News Summary - Algeo, Sourav, Dharmik are the pride of the school and the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.