നാട്ടിലെത്തിയ അബൂബക്കർ ബന്ധുക്കളോടൊപ്പം
തേഞ്ഞിപ്പലം: 28 വർഷത്തിനു ശേഷം പെരുവള്ളൂർ കൂമണ്ണ വലിയപറമ്പ് സ്വദേശി അബൂബക്കർ വീടണഞ്ഞു. വെള്ളിയാഴ്ച രാത്രി 11ന് സഹോദരിയുടെ വീട്ടിൽ ആണ് തിരിച്ചെത്തിയത്. സഹോദരിമാർ അടക്കമുള്ള ചിലരെ മാത്രം തിരിച്ചറിഞ്ഞു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച അബൂബക്കർ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയില്ല.
ഒരിക്കലും കാണില്ലെന്ന് കരുതിയ സഹോദരനെ കണ്ടപ്പോൾ സഹോദരിമാർക്ക് വലിയ ആനന്ദവും വലിയ സന്തോഷവും നിറഞ്ഞുനിന്നു. കാണാനും പരിചയം പുതുക്കാനും നിരവധി നാട്ടുകാരും ബന്ധുക്കളും എത്തി. 1994ലാണ് മാനസിക വെല്ലുവിളി നേരിടുന്ന ഇയാളെ ചെന്നൈയിൽ കാണാതായത്.
ഉറ്റവരില്ലാതെ അലഞ്ഞുനടക്കുന്നത് കണ്ട് പൊലീസ് മജിസ്ട്രേറ്റിനെ വിവരം അറിയിച്ചു. തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറു മാസം മുമ്പുവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ കിടന്ന ശേഷം പിന്നീട് ചെന്നൈയിൽ സന്നദ്ധ സേവന കേന്ദ്രത്തിലാക്കി. ഇവിടെനിന്നാണ് പേരും വീടും നാടും തിരിച്ചറിഞ്ഞ് ജന്മനാട്ടിലെത്താൻ വഴിയൊരുങ്ങിയത്. ചെന്നൈയിലെത്തിയ ബന്ധുക്കൾ രേഖകളെല്ലാം ശരിയാക്കിയാണ് പെരുവള്ളൂരിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.