സി.പിയുടെ അഞ്ചുരൂപ പൊലീസിന്‍റെ അടിയേറ്റ ഓർമകളിൽ അബ്ദുല്ലാകുട്ടി

ഇരവിപുരം: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ സ്കൂളിൽനിന്ന് സമരം കാണാനെത്തിയതിന് സി.പിയുടെ അഞ്ചുരൂപ പൊലീസിന്‍റെ അടിയേറ്റതിന്‍റെ ഓർമകളിലാണ് അബ്ദുല്ലാകുട്ടി എന്ന എൺപത്തിയെട്ടുകാരൻ.

കൊല്ലം മുഹമ്മദൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൊല്ലം പീരങ്കി മൈതാനത്ത് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സമരം നടക്കുന്നതായി അറിയുന്നത്. കൊല്ലം സെന്‍റ് അലോഷ്യസ് സ്കൂളിലെ വിദ്യാർഥികൾ സ്കൂളിലെത്തി തങ്ങളെയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

പീരങ്കി മൈതാനത്തിനടുത്തെത്തിയപ്പോൾ പൊലീസ് സമരക്കാരെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ആക്രമിക്കുന്നതും കാണാമായിരുന്നു. സംഭവം കണ്ടുകൊണ്ടുനിന്നപ്പോൾ സി.പിയുടെ അഞ്ചുരൂപ പൊലീസ് അടിച്ചോടിക്കുകയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ കൊല്ലപ്പെട്ട ഏതാനുംപേരുടെ മൃതദേഹങ്ങൾ ലോറിയിൽ കൊല്ലം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ദൃക്സാക്ഷിയായി. എ.കെ.ജിയുടെ മിച്ചഭൂമി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. പത്താം വയസ്സിൽ തുടങ്ങിയ സൈക്കിൾ യാത്ര ഇന്നും മുടക്കിയിട്ടില്ല. കിലോമീറ്ററുകളോളം സൈക്കിളിലാണ് പോകുന്നത്.

കൊല്ലം വലിയകട പുകയില പണ്ടകശാല പറമ്പിൽ പരേതരായ അബ്ദുൽ റഹുമാൻകുട്ടി മുസ്ലിയാരുടെയും സുഹറാബീവിയുടെയും മകനായ അബ്ദുല്ലാകുട്ടി കൊല്ലൂർവിള പള്ളിമുക്ക് എസ്.കെ.എൻ നഗർ 173 പുത്തനഴികം വീട്ടിലാണ് ഇപ്പോൾ താമസം.

Tags:    
News Summary - Abdullakutty's memories of being beaten by the police for five rupees of CP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.