അബ്ദുൽ റഷീദ്

57ാം വയസ്സിലും പഠിക്കുകയാണ് അബ്ദുൽ റഷീദ്

എടപ്പാൾ: പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് നന്നംമുക്ക് മുക്കുതല സ്വദേശിയായ കെ.വി. അബ്ദുൽ റഷീദ്. 57ാം വയസ്സിലും പഠിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം.ഈ പ്രായത്തിനിടെ വിവിധ വിഷയങ്ങളിൽ ബി.എ, എം.എ, ബി.എസ്.സി, എം.എസ്.സി, എം.ബി.എ, ബി.എഡ് തുടങ്ങി നിരവധി വിദ്യാഭ്യാസ യോഗ്യതകളാണ് ഇദ്ദേഹം കരസ്ഥമാക്കിയത്. അവസാനം 'മനശാസ്ത്രത്തിൽ മോട്ടിവേഷന്‍റെ സ്വാധീനം' വിഷയത്തിൽ ഡോക്ടറേറ്റും നേടി.

ഡിഗ്രി പഠനം കഴിഞ്ഞ ഉടൻ അബൂദബിയിൽ അധ്യാപകനായി ജോലി ലഭിച്ചു. മൂന്ന് പതിറ്റാണ്ടായി അബൂദബി മോഡൽ സ്കൂളിലാണ് ജോലി ചെയ്യുന്നത്.അക്കാദമിക് നേട്ടങ്ങൾക്ക് പുറമെ മോട്ടിവേഷൻ സ്പീക്കർ, എജുക്കേഷൻ ട്രെയിനർ എന്ന നിലയിലും പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്.

ഇതുവരെ 500ഓളം മോട്ടിവേഷൻ ക്ലാസുകളാണ് എടുത്തത്. അബൂദബി എജുക്കേഷൻ കൗൺസിൽ ട്രെയിനറായും പ്രവർത്തിച്ചിട്ടുണ്ട്. വയസ്സുകാലത്ത് എന്തിനാണ് പഠിക്കുന്നതെന്ന് ചോദിക്കുന്നവരോട് ഇനിയും പഠിക്കുമെന്നാണ് അബ്ദുൽ റഷീദിന്‍റെ പ്രതികരണം. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു.

Tags:    
News Summary - Abdul Rasheed is still studying at the age of 57

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT