ഷോ​ണാ​ല്‍ കു​നി​മാ​ല്‍

ബഹ്‌റൈന്‍ മാക്‌സ് ചലഞ്ചിൽ നേട്ടം കൊയ്ത് ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി

മസ്കത്ത്: ബഹ്‌റൈന്‍ റൊട്ടാക്‌സ് മാക്‌സ് ചലഞ്ചിൽ മികച്ച നേട്ടവുമായി മലയാളിയായ ഒമാനി ഗോ കാര്‍ട്ടിങ് റേസര്‍ ഷോണാല്‍ കുനിമാല്‍. ബഹ്‌റൈനിലെ ഇന്റര്‍നാഷനല്‍ കാര്‍ട്ട് സര്‍ക്യൂട്ടില്‍ അടുത്തിടെ നടന്ന മത്സരത്തിന്‍റെ ഒന്നാം റൗണ്ടില്‍ വൈസ് ചാമ്പ്യനായി പുതിയ സീസണിൽ മികച്ച തുടക്കമിട്ടിരിക്കുകയാണ് ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഷോണാല്‍. കഴിഞ്ഞയാഴ്ചയാണ് സാഖിറിലെ സര്‍ക്യൂട്ടില്‍ ബഹ്‌റൈന്‍ റോട്ടക്‌സ് മാക്‌സ് ചലഞ്ചിന്റെ 2023 സീസണ്‍ ആരംഭിച്ചത്.

ആറുവര്‍ഷമായി കാര്‍ട്ടിങ് സര്‍ക്യൂട്ടിലെ പരിചിതമുഖമാണ് ഈ വിദ്യാർഥി. മിനി മാക്‌സ് വിഭാഗത്തില്‍ പി2 സ്ഥാനമാണ് ലഭിച്ചത്. 0.153 സെക്കന്‍ഡ് വ്യത്യാസത്തിലായിരുന്നു ഷോണാലിന്റെ ഫിനിഷിങ്. കോച്ച് ഖലീഫ വഹീദ് അൽയഅ്ഖൂബി, മെക്കാനിക്കുകാരായ വവീൻ അബ്ലാസ്, ചരിത് നദീ പെരേരെ എന്നിവരുടെ സഹായത്താൽ ഈ സീസണിൽ ബഹ്റൈനിൽ മികച്ച പ്രകടനത്തോടെ തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ സീസണിൽ കിരീടമണിയുക എന്ന ലക്ഷ്യമാണുള്ളതെന്ന് ഷോണാല്‍ കുനിമാല്‍ പറഞ്ഞു.

ഡിസംബർ 13 മുതല്‍ 17 വരെ നടക്കുന്ന മെന നാഷന്‍സ് കപ്പ് 2022 ചാമ്പ്യന്‍ഷിപ്പില്‍ ഷോണാല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ചാമ്പ്യന്‍ഷിപ്പിലെ മൈക്രോ മാക്‌സ് വിഭാഗത്തില്‍ ഷോണാല്‍ മെഡല്‍ നേടിയിരുന്നു. ഒമാനിന് പുറമെ ഈജിപ്ത്, ജോർഡന്‍, ഫലസ്തീന്‍, മൊറോക്കോ, ലബനാന്‍, സിറിയ, സൈപ്രസ്, അള്‍ജീരിയ, തുനീഷ്യ, സുഡാന്‍, ഇറാഖ്, യമന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യു.എ.ഇ, ലിബിയ, ഇറാന്‍, മോറിത്താനിയ, ജിബൂതി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഡ്രൈവര്‍മാരും പങ്കെടുക്കും.

Tags:    
News Summary - A student of Gubra Indian School won the Bahrain Max Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.