അ​നീ​ഷ് 

നറുക്കെടുപ്പിൽ മലയാളി ഐ.ടി എൻജിനീയർക്ക് 21.5 കോടി രൂപ സമ്മാനം

ദുബൈ: ഓരോ ആഴ്ചയും നടക്കുന്ന മഹ്സൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് ഒരുകോടി ദിർഹം (ഏകദേശം 21.5 കോടി രൂപ) സമ്മാനം. പത്തനംതിട്ട സ്വദേശിയും ദുബൈയിൽ ഐ.ടി എൻജിനീയറുമായ അനീഷ് ആണ് വിജയി.

വാരാന്ത്യ അവധിയാഘോഷത്തിന്‍റെ ഭാഗമായി ശനിയാഴ്ച രാത്രി സിനിമ കണ്ടിരിക്കുമ്പോഴാണ് ഭാഗ്യം തന്നെ തുണച്ച വാർത്ത തേടിയെത്തിയതെന്ന് അനീഷ് പറഞ്ഞു. 'ആ മെസേജ് കണ്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് സ്ഥിരീകരിക്കുമ്പോഴും അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല.

ഒരു കാറ് വാങ്ങണം. നാട്ടിലുള്ള കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവന്ന് കൂടെ താമസിപ്പിക്കണം. വസ്തുക്കൾ വാങ്ങൽ, കടം വീട്ടൽ, ബന്ധുക്കളെ സഹായിക്കൽ തുടങ്ങിയവയെല്ലാം ആലോചനയിലുണ്ട്' -അനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 39കാരനായ അനീഷ് അജ്മാനിലാണ് താമസിക്കുന്നത്.

ദുബൈ ഇൻവെസ്റ്റ്മെന്‍റ് പാർക്ക് രണ്ടിലുള്ള ഓഫിസിലെ ജോലിയിൽ തുടരാൻ തന്നെയാണ് അനീഷിന്‍റെ തീരുമാനം. മഹ്സൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സിന്‍റെ സി.ഇ.ഒ ഫരീദ് സംജി അനീഷിന് ചെക്ക് കൈമാറി. 

Tags:    
News Summary - 21.5 crores prize for Malayalee IT engineer in lottery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.