Posted On
date_range Updated On
date_range തമിഴ്നാട് സ്പെഷൽ സൂപ്പർ തൈര് സാദം
ചോറൽപം കൂടുതലായിപ്പോയോ? പേടിക്കണ്ട, തമിഴ്നാട് സ്പെഷൽ സൂപ്പർ തൈര് സാദം ഉണ്ടാക്കാം.
ആവശ്യമുള്ളവ
വേവിച്ച് തണുപ്പിച്ച ചോറ് -2 കപ്പ്
തൈര് -2 കപ്പ്
കറിവേപ്പില -2 തണ്ട്
വറ്റൽ മുളക് -2 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി -ചെറിയ കഷണം
ഉപ്പ്, കടുക്, എണ്ണ -ആവശ്യത്തിന്
കായം -കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
ചോറ് നന്നായി വെന്തശേഷം തണുപ്പിച്ചുവെക്കണം. തൈര് നന്നായി ഉപ്പുചേർത്ത് ഉടച്ച് ചോറിലേക്ക് മിക്സ് ചെയ്യണം. പാനിൽ ഒായിൽെവച്ച് ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറുെത്തടുക്കണം. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേർത്ത് വഴറ്റാം. ഇത് ചോറിലേക്ക് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യണം. തൈര് സാദം റെഡി. ഇനിയിത് അച്ചാറോ പപ്പടമോ കൂട്ടി കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.