Posted On
date_range Updated On
date_range റവ-കാരറ്റ് കേസരി
ആവശ്യമുള്ള സാധനങ്ങൾ:
- റവ -1 കപ്പ്
- കാരറ്റ് -ഒന്ന്
- അണ്ടിപ്പരിപ്പ് -10 എണ്ണം
- പഞ്ചസാര -ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- നെയ്യ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ച് റവ അതിലേക്ക് ഇട്ട് വറുക്കുക. ചെറിയ തീയില്‍ വേണം വറുക്കാന്‍. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. രണ്ടും കൂടി മൂത്തുവരുമ്പോള്‍ ഒരു കാരറ്റ് തൊലികളഞ്ഞ് വെള്ളം ചേര്‍ത്ത് ജ്യൂസ് ആക്കിയത് ചേര്‍ക്കുക (അരിച്ചു ചേര്‍ക്കാം). ആവശ്യമെങ്കില്‍ റവ വേകാന്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുക. നന്നായി കുറുകിവരുമ്പോള്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. പാനില്‍നിന്നും വിട്ടുവരുന്ന പാകം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം നന്നായി ഇളക്കിെവയ്ക്കാം. കൊതിയൂറും കേസരി തയാര്‍.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.