പുളിയിഞ്ചി

ചേരുവകൾ:

  • വാളന്‍പുളി - 50 ഗ്രാം
  • മഞ്ഞള്‍പ്പൊടി - ഒരു ചെറിയ സ്പൂണ്‍
  • മുളകുപൊടി - ഒരു വലിയ സ്പൂണ്‍
  • കായം - 20 ഗ്രാം
  • ശര്‍ക്കര - 75 ഗ്രാം
  • കറിവേപ്പില - പാകത്തിന്
  • വെളിച്ചെണ്ണ - മൂന്നു ചെറിയ സ്പൂണ്‍
  • കടുക് - ഒരു ചെറിയ സ്പൂണ്‍
  • വറ്റല്‍മുളക് - (കഷണങ്ങളാക്കിയത്) മൂന്ന്
  • കറിവേപ്പില - കുറച്ച്
  • ഇഞ്ചി - (തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) 75 ഗ്രം
  • പച്ചമുളക് അരിഞ്ഞത് - 10 ഗ്രം
  • ഉലുവ - ഒരു ചെറിയ സ്പൂണ്‍

തയാറാക്കുന്ന വിധം:

പുളി, രണ്ടര ലിറ്റര്‍ തിളച്ച വെള്ളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലിറ്റര്‍ വെള്ളവും മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായം, ശര്‍ക്കര, കറിവേപ്പില എന്നിവ കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക. തിളവരുമ്പോള്‍ ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തിളക്കുക. ഇരുമ്പ് അല്ലാത്ത ചെറിയ ഉരുളിയില്‍ രണ്ടു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിക്കുക. ഇതില്‍ വറ്റല്‍മുളകു കഷണങ്ങളാക്കിയതും കറിവേപ്പിലയും ചേര്‍ക്കുക. മൂത്തശേഷം ഇഞ്ചി നുറുക്കിയതും പച്ചമുളകും ചേര്‍ത്തു മൂപ്പിക്കണം.

ഇഞ്ചി മുക്കാല്‍ വേവിനു മുകളില്‍ വേവാകുന്നതുവരെ തീകുറച്ചിളക്കുക. ഇഞ്ചി മൂത്തതിനുശേഷം പാത്രം അടുപ്പിൽ നിന്ന് വാങ്ങിവെക്കുക. നേരത്തേ തിളപ്പിച്ചുവെച്ച മൂന്നര ലിറ്റര്‍ പുളിവെള്ളം അടുപ്പിൽവെച്ചു തിളപ്പിച്ച്, ഏകദേശം ഒന്നര ലിറ്ററിനു മുകളില്‍ വരാന്‍ പാകത്തിനു വറ്റിക്കുക. വറ്റിച്ചെടുത്ത പുളിയില്‍ പാകത്തിനുപ്പും വറുത്തു ​െവച്ച ഇഞ്ചിയും ചേര്‍ത്തു നന്നായി ഇളക്കുക. ഉലുവ എണ്ണയില്ലാതെ നന്നായി വറുത്തു പൊടിച്ചു ചേർത്താൽ പുളിയിഞ്ചി റെഡി.

തയാറാക്കിയത്: അജിനാഫ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT