വെൺപൊങ്കലും തക്കാളി ചട്നിയും

കേരളത്തിലെ ഓണം പോലെ തമിഴ്നാട്ടുകാരുടെ ദേശീയാഘോഷമാണ് പൊങ്കൽ. തമിഴന്‍റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും പൊങ്കൽ തന്നെ. ഭാഷയിലും ആചാരങ്ങളിലും എന്നും തനതു രീതികൾ പിന്തുടരുന്ന തമിഴ് ജനത തങ്ങളുടെ ആഘോഷത്തിന്‍റെ പേരുതന്നെ ഇഷ്ട വിഭവത്തിനും നൽകിയതിൽ ഒരു അദ്ഭുതവുമില്ല. കേരളത്തിൽ തമിഴ് ബ്രാഹ്മിൺ ഹോട്ടലുകളിൽ മാത്രം ലഭിക്കുന്ന പൊങ്കലിന്‍റെയും തക്കാളി ചട്ട്നിയുടെയും പാചകകുറിപ്പ് ഇതാ...



വെൺപൊങ്കൽ

ചേരുവകൾ

  1. പച്ചരി രണ്ടു കപ്പ്
  2. ചെറുപയർ പരിപ്പ് ഒരു കപ്പ്
  3. ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ട് ടീ സ്പൂൺ
  4. ജീരകം ഒരു സ്പൂൺ
  5. കുരുമുളക് മുഴുവൻ രണ്ട് ടീസ്പൂൺ
  6. കുരുമുളക് പൊടി രണ്ട് ടീസ്പൂൺ
  7. കശുവണ്ടി നാല് ടീസ്പൂൺ
  8. കറിവേപ്പില, നെയ്യ്, എണ്ണ, ഉപ്പ് എന്നിവ ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം:

പാനിൽ ഉഴുന്ന് പരിപ്പ് വറുത്തെടുക്കുക. പച്ചരി കഴുകിയെടുത്ത് വറുത്തെടുത്ത പരിപ്പും കൂടി കുക്കറിലിട്ട് എട്ട് കപ്പ് വെള്ളമൊഴിച്ച്  ഉപ്പും ചേർത്ത് വേവിക്കുക. മറ്റൊരു പാനിൽ നെയ്യൊഴിച്ച് കശുവണ്ടി വറുത്തെടുത്ത് മാറ്റിവെക്കുക. ഇതേ പാനിൽ എണ്ണ/നെയ്യ് ഒഴിച്ച് കുരുമുളക് മണികൾ ഇടുക. രണ്ട് മിനിറ്റിന് ശേഷം ജീരകം, ഇഞ്ചി, കറിവേപ്പില, കായം എന്നിവ ഓരോന്നായി ചേർക്കുക. ഇവ ചുവന്ന് വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഈ മിശ്രിതം വേവിച്ചു വെച്ച അരി-പരിപ്പ് മിശ്രിതത്തിൽ ചേർത്ത് നന്നായി ഇളക്കുക. കുറച്ച് നെയ്യും ചേർക്കണം. വറുത്തുവെച്ച കശുവണ്ടി കൂടി ഇതിലേക്ക് ചേർത്താൽ വെൺപൊങ്കൽ തയ്യാർ. (ചക്കര പൊങ്കൽ എന്ന ഒരു വിഭവം ആഘോഷാവസരങ്ങളിൽ തമിഴ്നാട്ടുകാർ തയാറാക്കാറുണ്ട്. ശർക്കരയും അരിയും ചേർത്തുണ്ടുണ്ടാക്കുന്ന പായസം പോലെയുള്ള വിഭവമാണിത്.)


തക്കാളി ചട്നി

ചേരുവകൾ:

  1. സവാള അരിഞ്ഞത് വലുത് ഒന്ന്
  2. തക്കാളി അരിഞ്ഞത് ഒന്ന്
  3. വെളുത്തുള്ളി 2 എണ്ണം
  4. പൊടിച്ച കുരുമുളക് അര ടീസ്പൂൺ
  5. വറ്റൽ മുളക് 3 എണ്ണം
  6. കടുക് ആവശ്യത്തിന്
  7. ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

പാനിലേക്ക് എണ്ണയൊഴിക്കുക. മുകളിൽ പറഞ്ഞ എല്ലാ സാധനങ്ങളും ചേർത്ത് നിറം മാറുന്നതുവരെ വഴറ്റിയെടുക്കുക. തണുത്തിന് ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക. വെൺ പൊങ്കൽ തക്കാളി ചട്നിക്ക് പുറമെ സാമ്പാർ, തേങ്ങാ ചട്നി എന്നിവ ചേർത്തും കഴിക്കാവുന്നതാണ്.

തയാറാക്കിയത്: അനുശ്രീ

Tags:    
News Summary - pongal dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT