Posted On
date_range Updated On
date_range വറുത്തരച്ച മലബാറി ചിക്കൻ കറി
ചേരുവകൾ:
- ചിക്കന്‍- ഒരു കിലോ
- സവാള- മൂന്നെണ്ണം
- ഇഞ്ചി- ഒരു കഷണം
- വെളുത്തുള്ളി- 10 അല്ലി
- പച്ചമുളക്- മൂന്ന് എണ്ണം
- ചെറിയ ഉള്ളി- അഞ്ച് എണ്ണം
- വറ്റല്‍ മുളക്-രണ്ട് എണ്ണം
- ജീരകം-ഒരു ടീസ്പൂണ്‍
- തേങ്ങ (ചിരകിയത്)^ഒരു കപ്പ്
- മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- മുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- അര ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- കറിവേപ്പില, ഉപ്പ്- പാകത്തിന്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം:
മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി, വറുത്ത മല്ലിപ്പൊടി, മുളക്‌പൊടി, സവാള, പച്ചമുളക്, തക്കാളി, ഉപ്പ്, ഇഞ്ചി, ആവശ്യത്തിന് വെള്ളം എന്നിവ ചിക്കനില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് അര മണിക്കൂര്‍ നേരം വെയ്ക്കുക. തേങ്ങ, പെരുംജീരകം, കറിവേപ്പില, വറ്റല്‍ മുളക്, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേര്‍ത്ത് വറുത്തരച്ച് വെയ്ക്കുക. (വെള്ളം ചേര്‍ക്കാതെ അരയ്ക്കണം). നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന ചിക്കന്‍ വേവിക്കാന്‍ വെയ്ക്കുക. വെന്തുവരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ച്ച് നന്നായി യോജിപ്പിക്കുക. വെള്ളം ആവശ്യമെങ്കില്‍ ചേര്‍ക്കാം. നന്നായി തിളച്ച്, ചിക്കന്‍ വെന്തുകഴിഞ്ഞാല്‍ ഓഫ് ചെയ്യാം. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ക്കാം.
തയാറാക്കിയത്: മുഹമ്മദ് റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.