കോഴി ഇറച്ചി ചേർത്ത കുഞ്ഞിപ്പത്തിരി
ആവശ്യമുള്ള സാധനങ്ങൾ:
1. നാടൻ കോഴിയിറച്ചി- അര കിലോഗ്രാം
2. ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ്
- വെളുത്തുള്ളി- ഒരു ടേബിൾ സ്പൂൺ
- ഇഞ്ചി- ഒരു ടേബിൾ സ്പൂൺ
- പച്ചമുളക് - അഞ്ച് എണ്ണം
- തക്കാളി- രണ്ട്
- മല്ലിയില- കുറച്ച്
3. മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി- കാൽ ടേബിൾ സ്പൂൺ
- മുളകുപൊടി -അര ടേബിൾ സ്പൂൺ
- ഗരം മസാല-കാൽ ടേബിൾ സ്പൂൺ
4. തേങ്ങ വറുത്തരച്ചത്
- തേങ്ങ -അര കപ്പ്
- പെരുംജീരകം -അര ടേബിൾ സ്പൂൺ
- ചെറിയ ഉള്ളി -നാല് എണ്ണം
കുഞ്ഞിപ്പത്തിരി ഉണ്ടാക്കുന്ന വിധം:
വെള്ളം തിളപ്പിച്ച ശേഷം അരിപ്പൊടിയും പെരും ജീരകവും ഉപ്പും ചേർത്തു മാവ് കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ആവിയിൽ വേവിക്കുക.
പാകം ചെയ്യുന്ന വിധം:
ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഗരംമസാല ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ രണ്ടാം ഭാഗത്തിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർക്കുക മൂത്തതിനു ശേഷം ചിക്കൻ കഷണങ്ങൾ ഇടുക. പാകത്തിന് ഉപ്പും ചേർത്തു അടച്ചു വേവിക്കുക. വെന്തു കഴിയുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന പത്തിരി ഇടുക. മസാല പിടിച്ചതിനു ശേഷം തേങ്ങ അരച്ചത് ചേർക്കുക. മുകളിൽ നെയ്യിൽ മൂപ്പിച്ച ചെറിയ ഉള്ളി, കറിവേപ്പില ഇവ വിതറുക. മല്ലിയില കൊണ്ട് അലങ്കരിക്കുക
തയാറാക്കിയത്: നിഷാബി പാറക്കാട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.