ബെസ്റ്റ് കോംമ്പിനേഷൻ; കപ്പ മത്തി ഇലയട
ആവശ്യമുള്ള സാധനങ്ങള്‍:
- കപ്പ -2 കിലോ (വേവിച്ചത്)
- മത്തി -ഒരു കിലോ
- സവാള നീ ളത്തില്‍ അരിഞ്ഞത് -ഒന്നരക്കപ്പ്
- പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -അഞ്ചെണ്ണം
- ഇഞ്ചി പൊടിയായി അരിഞ്ഞത് -വലിയ കഷണം
- കറിവേപ്പില അരിഞ്ഞത് -രണ്ട് തണ്ട്
- എണ്ണ -ആവശ്യത്തിന്
- മുളകുപൊടി -ഒരു ടീസ്പൂൺ
- മഞ്ഞൾപ്പൊടി -കുറച്ച്
- കുരുമുളകുപൊടി -കാല് ടീസ്പൂണ്‍
- വാഴയില -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മീന്‍ ഉപ്പും കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും അൽപം വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്തശേഷം മുള്ളുകൾ നീക്കം ചെയ്തു വെക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്് സവാള, പച്ചമുളക്, ഇഞ്ചി കറിവേപ്പില എന്നിവ വഴറ്റി മുളകുപൊടിയും ചേര്‍ത്തിളക്കുക. ഇതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന മീൻ ചേർത്തു നന്നായി യോജിപ്പിക്കുക. അതിനുശേഷം ഇലയട ഉണ്ടാക്കുന്നത് പോലെ ഇലയിൽ ആദ്യം കപ്പ വേവിച്ചത് നിരത്തുക.
അതിനു മുകളിൽ മീൻ മസാല കുറച്ചു നിരത്തിയതിനുശേഷം ഇല മടക്കി അപ്പച്ചെമ്പിൽവെച്ചു പുഴുങ്ങുക. കൂടുതൽ വേവിക്കേണ്ട ആവശ്യമില്ല, കാരണം അതിനുള്ളിൽ ഉള്ളതെല്ലാം നേരത്തേ വെന്തിട്ടുള്ളതാനല്ലോ. വാഴയിലയുടെ മണംകൂടി അതിലേക്ക് പിടിക്കുമ്പോൾ നാവിൽ കൊതിയൂറുന്ന കപ്പ മത്തി ഇലയട റെഡി.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.