കപ്പ ബിരിയാണി

ചേരുവകള്‍:

  • കപ്പ -ഒരു കിലോ
  • തേങ്ങ -അര മുറി
  • പച്ചമുളക് -ആറെണ്ണം
  • ഇഞ്ചി -ഒരു കഷണം
  • ബീഫ് എല്ലോടുകൂടിയത് -ഒരു കിലോ
  • മല്ലിപ്പൊടി -നാല് ടീസ്പൂണ്‍
  • മുളകുപൊടി -നാല് ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
  • മീറ്റ് മസാലപ്പൊടി -രണ്ട് ടീസ്പൂണ്‍
  • സവാള വലുത് -നാലെണ്ണം
  • വെളുത്തുള്ളി -16 അല്ലി
  • ചുവന്നുള്ളി -എട്ടെണ്ണം
  • കുരുമുളക് -ഒരു ടീസ്പൂണ്‍
  • ഗരംമസാല പൊടിച്ചത് -ഒരു ടീസ്പൂണ്‍
  • ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് -പാകത്തിന്

തയാറാക്കുന്ന വിധം:
ബീഫ് കഴുകി പാകത്തിന് ഉപ്പ്, രണ്ട് ടീസ്പൂണ്‍ മുളകുപൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളകുപൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക. സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മിവെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക (20 മിനിറ്റ് മീഡിയം തീയില്‍ കുക്കറില്‍). കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചുവെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. എന്നിട്ട് കടുകും കറിവേപ്പിലയും താളിച്ച് ചേര്‍ക്കുക. നന്നായി ഇളക്കണം. ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോടുകൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടിക്കുഴച്ചെടുക്കുക.

തയാറാക്കിയത്: അജിനാഫ, റിയാദ്.

Tags:    
News Summary - kappa biriyani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-12 05:32 GMT
access_time 2026-03-19 07:25 GMT