Posted On
date_range Updated On
date_range ഹോം മെയ്ഡ് പീനട്സ് ബട്ടർ
ആവശ്യമുള്ളവ
- നിലക്കടല വറുത്തത് -2 കപ്പ്
- ബട്ടർ ഉരുക്കിയത് അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ -3 ടേബിൾ സ്പൂൺ
- പഞ്ചസാര അല്ലെങ്കിൽ തേൻ -3 ടേബിൾ സ്പൂൺ
- വാനില എസൻസ് -രണ്ടു തുള്ളി
- ഉപ്പ് -ഒരു നുള്ള്
തയാറാക്കുന്ന വിധം
നിലക്കടല വറുത്ത് തൊലി കളഞ്ഞെടുക്കുക. നന്നായി ഉണങ്ങിയ മിക്സിയുടെ ജാറിൽ ഇവയെല്ലാം ചേർത്ത് അരച്ചെടുക്കണം. ഒന്നുകൂടെ ലൂസാക്കണമെങ്കിൽ കുറച്ചുകൂടെ ഓയിൽ ചേർത്ത് അരക്കാം. നിങ്ങളുടെ പാകത്തിന് മധുരവും കൂടുതൽ ചേർക്കാം. അരച്ചെടുത്തുകഴിഞ്ഞാൽ കഴുകി വൃത്തിയാക്കിയ കുപ്പിയിലേക്ക് ഇത് മാറ്റുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുവരാതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.