Posted On
date_range Updated On
date_range അയല മോരൊഴിച്ചത്
ചേരുവകൾ:
- അയല വലുത്-രണ്ടെണ്ണം
- മുളകുപൊടി-മൂന്ന് ടീസ്പൂണ്‍
- മഞ്ഞള്‍പൊടി-ഒരു ടീസ്പൂണ്‍
- ഉപ്പ്-പാകത്തിന്
- തക്കാളി-രണ്ടെണ്ണം
- പച്ചമുളക്-രണ്ടെണ്ണം
- മോര്-അര ഗ്ലാസ്
- തേങ്ങ അരച്ചത്-ഒരു കപ്പ്
- വെളിച്ചെണ്ണ-ആവശ്യത്തിന്
- ഉലുവ-ഒരു ടീസ്പൂണ്‍
- കറിവേപ്പില-രണ്ടുതണ്ട്
തയാറാക്കുന്ന വിധം:
ചെറുതായി മുറിച്ച അയല രണ്ട്, മൂന്ന്, നാല് ചേരുവകള്‍ ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് മണ്‍ച്ചട്ടിയില്‍ വേവിക്കുക. അതിലേക്ക് തക്കാളിയും പച്ചമുളകും അരിഞ്ഞുചേര്‍ക്കുക. അയല വെന്തുവരുമ്പോള്‍ തേങ്ങ അരച്ചത് ചേര്‍ത്തിളക്കുക. ശേഷം അര ഗ്ലാസ് മോരൊഴിക്കുക. തിളച്ചതിനു ശേഷം വാങ്ങിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി ഉലുവയും കറിവേപ്പിലയുമിട്ട് വറവിടുക.
തയാറാക്കിയത്: സംഗീത രാഗേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.