Posted On
date_range Updated On
date_range കൂൾ ആരോറൂട്ട് മിൽക്
വേനൽക്കാലത്ത് നോമ്പ്തുറ വിഭവങ്ങളിൽ പ്രഥമ സ്ഥാനത്താണ് തണുത്ത പാനീയങ്ങൾ. ശരീര ക്ഷീണം മാറ്റി കുളിർമ നൽകുന്നതാണ് പാനീയങ്ങൾ. എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന 'കൂൾ ആരോറൂട്ട് മിൽക്' ആണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
ചേരുവകൾ
- ആരോറൂട്ട് പൗഡർ (കൂവപ്പൊടി)- 2 ടേബ്ൾ സ്പൂൺ
- വെള്ളം - 200 മില്ലി
- പാൽ - 150 മില്ലി
- പഞ്ചസാര - 1 ടേബ്ൾ സ്പൂൺ
- ഏലക്കപ്പൊടി -ഒരു നുള്ള്
തയാറാക്കുന്ന വിധം:
ആരോറൂട്ട് പൊടിയും പഞ്ചസാരയും വെള്ളത്തിൽ ഇളക്കി തിളപ്പിക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് രണ്ടു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം. അൽപം കുതിർത്ത കസ്കസും ഏലക്കപ്പൊടിയും ചേർത്ത് ഫ്രിഡ്ജിൽ വെക്കുക. തണുപ്പോടെ ഉപയോഗിക്കാം.
വിഭവങ്ങൾ തയാറാക്കിയത്: നസിയ ആയിശ, ഹോം ബേക്കർ, കേക്ക് മിസ്റ്റ്, തിരുവനന്തപുരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.