തനി നാടൻ ചില്ലി ഇഡ്ഡലി

വീ​ട്ടി​ല്‍ ബ്രേ​ക്​ ഫാ​സ്​റ്റിനാ​യി ത​യാ​റാ​ക്കി​യ ഇ​ഡ്ഡലി ബാ​ക്കി​യാ​വു​ന്ന സ​മ​യ​ത്ത് ഈ ​വി​ഭ​വം പ​ രീ​ക്ഷി​ക്കാം. വെ​റും പ​ത്തു​ മി​നി​റ്റു​കൊ​ണ്ട് ഇ​ഡ്ഡലി ചി​ല്ലി റെ​ഡി​യാ​ക്കാം...

ചേ​രു​വ​ക​ള്‍:

  • ഇ​ഡ്ഡലി - ആ​റെ​ണ്ണം
  • എ​ണ്ണ - ര​ണ്ട് ടീ​സ്പൂ​ണ്‍
  • ക​ടു​ക് - ഒ​രു ടീ​സ്പൂ​ണ്‍
  • സ​വാ​ള - ര​ണ്ടെ​ണ്ണം (​ച​തു​ര​ത്തി​ൽ അ​രി​ഞ്ഞ​ത്)
  • പ​ച്ച​മു​ള​ക് - അ​ഞ്ചെ​ണ്ണം ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • ക​റി​വേ​പ്പി​ല - ഒ​രു ത​ണ്ട്
  • ത​ക്കാ​ളി - ഒ​രെ​ണ്ണം
  • മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ
  • ചി​ക്ക​ൻ​ മ​സാ​ല - അ​ര ടീ​സ്പൂ​ണ്‍
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല - ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം

ത​യാ​റാ​ക്കു​ന്ന വി​ധം:
ഇ​ഡ്ഡലി ചെ​റു​താ​യി മു​റി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക് പൊ​ട്ടി​ച്ച​ശേ​ഷം ചേ​ര്‍ക്കു​ക.​ അ​തി​ലേ​ക്ക് ഉ​ള്ളി​യും പ​ച്ച​മു​ള​കും ത​ക്കാ​ളി​യും, ക​റി​വേ​പ്പി​ല​യു​മി​ട്ട് ഒ​ന്നു ര​ണ്ട് മി​നി​റ്റ് ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​പ്പും മു​ള​കു​പൊ​ടി​യും ചി​ക്ക​ൻ മ​സാ​ല​യും ചേ​ര്‍ത്ത് ന​ന്നാ​യി മി​ക്‌​സ് ചെ​യ്യു​ക.

മു​റി​ച്ചുവെ​ച്ച ഇ​ഡ്ഡലി ഇ​തി​ലേ​ക്ക് ചേ​ര്‍ത്ത് ന​ന്നാ​യി മി​ക്‌​സ് ചെ​യ്യു​ക. മ​ല്ലി​യി​ല​യും ചേ​ര്‍ത്ത് വാ​ങ്ങി​വെ​ക്കാം.
(കു​ട്ടി​ക​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ ടൊ​മാ​റ്റോ സോ​സ് ചേ​ർ​ത്ത് കൊ​ടു​ക്കാം)

തയാറാക്കിയത്: അ​ജി​നാ​ഫ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT