Posted On
date_range Updated On
date_range ചിക്കന്‍ കാഫ്റേല്‍
കേരളീയ രുചികളോട് അടുത്തു നില്‍ക്കുമ്പോള്‍ തന്നെ പുരാതന യൂറോപ്യന്‍ പാരമ്പര്യം കൈവിടാത്ത ഗോവന്‍ വിഭവങ്ങള്‍ ആസ്വദിക്കാം...
ചേരുവകൾ:
- കോഴി -എട്ടു കഷണം
- കാഫ്റേല്‍ മസാല:
- പച്ചമുളക് -8 എണ്ണം
- മല്ലിയില -10 തണ്ട്
- ഇഞ്ചി -1.5 ഇഞ്ച്
- വെളുത്തുള്ളി -12 അല്ലി
- കുരുമുളക് -8 എണ്ണം
- പട്ട -മൂന്ന് ഇഞ്ചിന്‍റെ ഒരു കഷണം
- ജീരകം -ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ഗ്രാമ്പൂ-4-6 എണ്ണം
- വിനാഗിരി -2 വലിയ സ്പൂണ്‍
തയാറാക്കുന്ന വിധം:
- കോഴി ഒഴികെയുള്ള ചേരുവകള്‍ ചേരുവകള്‍ മിക്സിയില്‍ ഇട്ട് അരക്കുക.
- കോഴിക്കഷണങ്ങളില്‍ ഈ അരപ്പ് ചേര്‍ത്ത് യോജിപ്പിച്ച് രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെക്കുക. ചുരുങ്ങിയത് ആറു മണിക്കൂര്‍.
- ഒരുപാത്രം ചൂടായാല്‍ അതിലേക്ക് മസാല പുരട്ടിവെച്ച ചിക്കനും രണ്ടു ടേബിള്‍സ്പൂണ്‍ ഓയിലും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക.
- വെന്ത് ഗ്രേവി കുറുകിവന്നാല്‍ തീ ഓഫ് ചെയ്ത് വിളമ്പാം.
തയാറാക്കിയത്: മൈക്കിൾ സാജു
എക്സിക്യൂട്ടീവ് ഷെഫ്, ഹോളിഡെ ഇൻ, കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.