Posted On
date_range Updated On
date_range അറബിക് സംബോസ
ചേരുവകൾ:
- സൈത്തൂൻ കായ - 100 ഗ്രാം
- ഫിററാ ചീസ് - 100 ഗ്രാം
- ചിക്കൻ ബ്രസ്റ്റ് പീസ് - 150 ഗ്രാം
- കാപ്സികം - 1
- കുരുമുളക് - 1 ടീ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- സമൂസ ലീഫ് - 10
- എണ്ണ വറുക്കാൻ - ആവശ്യത്തിന്
തയാറാക്കുന്നവിധം:
ചിക്കൻ കുരുമുളകും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെന്ത് കഴിഞ്ഞാൽ ചിക്കൻ ചെറുതായി നുറുക്കുക. ചീസ് ചതുരത്തിൽ മുറിക്കുക. കാപ്സികം ചെറുതായി അരിയുക. സൈത്തൂൻ കായ വട്ടത്തിലരിയുക. സമൂസ ലീഫ് എടുത്ത് ഈ മിശ്രിതം ഓരോന്നായി നിരത്തി സമൂസയുടെ ഷേപ്പിലോ റോളിെൻറ ഷേപ്പിലോ മടക്കിയെടുത്ത് വക്കുകൾ ഒട്ടിച്ച് ചൂടായ എണ്ണയിൽ പൊരിച്ച് കോരുക. അറബിക് സംബോസ റെഡി.
തയാറാക്കിയത്: ജസ്നി ഷമീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.