ചൗവ്വരി അപ്പം

ചേരുവകൾ:

  1. ചൗവ്വരി -അരകപ്പ് (200 ഗ്രാം)
  2. ഉഴുന്ന് -ഒരു വലിയ സ്പൂണ്‍
  3. റവ -രണ്ട് വലിയ സ്പൂണ്‍
  4. വെള്ളം -അര കപ്പ്
  5. ചെറു ചൂടുവെള്ളം -അരകപ്പ്
  6. യീസ്റ്റ് -ഒരു ചെറിയ സ്പൂണ്‍
  7. പഞ്ചസാര -രണ്ട് വലിയ സ്പൂണ്‍
  8. അപ്പംപൊടി -മൂന്ന് കപ്പ്
  9. തേങ്ങാപ്പാല്‍ -രണ്ടര കപ്പ്
  10. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:

ചൗവ്വരിയും ഉഴുന്നും കഴുകിയ ശേഷം ആറേഴു മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ വെക്കുക. റവയും വെള്ളവും യോജിപ്പിച്ച് അടുപ്പത്തു വെച്ച് ചെറുതീയില്‍ വെച്ചു കുറുക്കിയെടുക്കണം. അര കപ്പ് ചെറു ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്തുവെക്കുക. ചൗവ്വരിയും ഉഴുന്നും നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം അരിപ്പൊടിയില്‍ ചേര്‍ക്കുക. ഒപ്പം യീസ്റ്റും റവ കുറുക്കിയതും ചേര്‍ത്തു കൈ കൊണ്ട് നന്നായി കുഴച്ചു യോജിപ്പിക്കുക. ഇതില്‍ തേങ്ങാപ്പാലും ചേര്‍ത്തിളക്കി രണ്ട് മണിക്കൂര്‍ വെക്കണം. അപ്പച്ചട്ടി ചൂടാക്കി മാവ് കോരിയൊഴിച്ചു ചുറ്റിച്ചോ ചുറ്റിക്കാതെയോ അപ്പം ചുട്ടെടുക്കാം.

തയാറാക്കിയത്: സാബിറ ഹമീദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT