പഞ്ചാബി കടി വിത്ത് പക്കോര

ചേരുവകള്‍:

  • കടലമാവ് -1 കപ്പ്
  • ബേക്കിങ് പൗഡര്‍ -അര ടീസ്പൂണ്‍
  • ജീരകം -അര ടീസ്പൂണ്‍
  • മുളകുപൊടി -അര ടീസ്പൂണ്‍
  • ഇഞ്ചി ഗ്രേറ്റ് ചെയ്തത് -അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  • പച്ചമുളക് -1 എണ്ണം, പൊടിയായരിഞ്ഞത്.
  • എണ്ണ -പാകത്തിന്
  • ഉപ്പ് -പാകത്തിന്

‘കടി’ തയാറാക്കാന്‍ വേണ്ട ചേരുവകള്‍:

  • കടലമാവ് -അര കപ്പ്
  • സവാള -1  കപ്പ് പൊടിയായരിഞ്ഞത്.
  • തക്കാളി -അര കപ്പ് പൊടിയായരിഞ്ഞത്.
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
  • കസൂരി മത്തേി -1 ടീസ്പൂണ്‍
  • കടുക് -1 ടീസ്പൂണ്‍
  • മുളകുപൊടി -1  ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി, ജീരകം -അര ടീസ്പൂണ്‍വീതം
  • 1 ഇഞ്ച് നീളത്തില്‍ ഉള്ള പട്ട -1 എണ്ണം
  • ഗ്രാമ്പൂ -2 എണ്ണം
  • തൈര് -2 കപ്പ്
  • എണ്ണ -വറുക്കാന്‍
  • ഉപ്പ് -പാകത്തിന്
  • ഉണക്കമുളക് -2 എണ്ണം, രണ്ടായി മുറിച്ചത്
  • കറിവേപ്പില -1 തണ്ട്; ഉതിര്‍ത്തത്

പക്കോര തയാറാക്കുന്നവിധം:

പക്കോരക്കുള്ള ചേരുവകളെല്ലാം ഒരു ബൗളില്‍ ഇടുക. വെള്ളം പാകത്തിന് ചേര്‍ത്ത് കട്ടിയായ ഒരു ബാറ്റര്‍ തയാറാക്കുക. ഒരു സ്പൂണ്‍കൊണ്ട് ഇതില്‍ കുറേശ്ശേ എടുത്ത് തിളച്ച എണ്ണയിലേക്കിട്ട് കരുകരുപ്പാകുംവരെ വറുത്ത് കോരുക.

‘കടി’ തയാറാക്കുന്നവിധം:

തൈരില്‍ മൂന്ന് കപ്പ് വെള്ളം, മഞ്ഞള്‍, ഉപ്പ്, മുളകുപൊടി, കടലമാവ് എന്നിവ ചേര്‍ത്ത് നന്നായടിക്കുക. മയമാകുംവരെ അടിച്ച് 30 മിനിറ്റ് വെക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. രണ്ട് ടീസ്പൂണ്‍ വെള്ളവും ചേര്‍ത്ത് പാത്രത്തില്‍ ഒട്ടിപ്പിടിക്കുന്നത് തടയുക. ചെറുതീയില്‍ രണ്ട് മിനിറ്റ് വെച്ച് തുടരെ ഇളക്കുക. മഞ്ഞള്‍, ഗരംമസാല, മുളകുപൊടി, ഉപ്പ്, തക്കാളി എന്നിവ ചേര്‍ത്ത് മയമാകുംവരെ വേവിക്കുക. തൈര് മിശ്രിതം ചേര്‍ത്ത് തിളക്കുംവരെ ഇളക്കുക. പത്ത് മിനിറ്റ് ചെറുതീയില്‍വെച്ച് തുടരെ ഇളക്കുക. ഉലുവയില ഉണക്കിയത് ചേര്‍ത്ത് എല്ലാം യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടുപ്പത്ത് വെച്ചശേഷം  വാങ്ങി മല്ലിയിലയിട്ടലങ്കരിക്കാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT