മോഡസ്​റ്റായി ഡ്രസ്സ് ധരിക്കാൻ ചില പൊടിക്കൈകൾ

ശരീരം പൂർണമായും മറയുന്ന മോഡസ്​റ്റ്​ വസ്ത്ര ധാരണ രീതി തെരഞ്ഞെടുക്കാൻ പലർക്കും പല കാരണങ്ങളുണ്ടാവും. ചിലർക്കത് ജോലിയുടെയോ വിദ്യാഭ്യാസത്തിന്‍റെയോ ഭാഗമായിരിക്കുമെങ്കിൽ മറ്റു ചിലർക്കത് സെൽഫ് ഐഡൻറിറ്റി ആയിരിക്കും. തെരഞ്ഞെടുക്കാൻ കാരണം ഏതാണെങ്കിലും അത്യാവശ്യമായ ചില പൊടിക്കൈകൾ നമുക്കിന്ന് പരിചയപ്പെടാം.

പല ട്രെൻഡി ഡ്രസുകളുടെയും കൈയിന്‍റെ ഇറക്കക്കുറവ് അല്ലെങ്കിൽ ഡ്രസുകളുടെ ഇറക്കക്കുറവ് കാരണം നമുക്ക് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടാകാം. ഇങ്ങനെയുള്ള ഡ്രസ്സുകൾ മോഡസ്​റ്റായി സ്​റ്റൈൽ ചെയ്യാൻ ജാക്കറ്റ് അല്ലെങ്കിൽ ഒരു കാർഡിഗൻ കൊണ്ട് സാധിക്കും.

ഇറക്കകുറവുള്ള ടോപ്പുകൾ ഇറക്കം കൂടിയ സ്ലീവ്​ലെസ്​ കാർഡിഗൻ കൊണ്ടും ഇറക്കമുള്ള സ്ലീവ്​ലെസ്​ ടോപ്പുകൾ ഫുൾസ്ലീവ്​ ജാക്കറ്റ് കൊണ്ടും സ്​റ്റൈൽ ചെയ്ത് നമുക്ക് മോഡസ്​റ്റ് ഡ്രസ്സിങ് നിലനിർത്താൻ സാധിക്കുന്നു.


മിഡി ഡ്രെസ്സുകളും മിഡി സ്‌കേർട്ടുകളും ഉപയോഗിക്കുമ്പോൾ താഴെ കാൽ മറഞ്ഞിരിക്കാനായി നീളമുള്ള സോക്‌സുകളും ആങ്ക്​ൾ ബൂട്ടുകളും ഇന്നേഴ്സും ഉപയോഗിക്കാം. സ്കിൻ കാണും എന്ന കാരണം കൊണ്ട് ഒരിക്കലും നമ്മുടെ ഫാഷൻ ഇഷ്​ടങ്ങളെ മാറ്റിവെക്കേണ്ടതില്ല.

ഇങ്ങനെയുള്ള ചെറിയ ഫാഷൻ പൊടിക്കൈകൾ എപ്പോഴും ഫാഷൻ ഇഷ്​ടങ്ങളെ നമ്മുടെ കൂടെത്തന്നെ നിർത്താൻ സഹായിക്കുന്നു. ഫാഷൻ എന്നത് നമ്മുടെ ഓരോരുത്തരുടെയും സെൽഫ് ഐഡൻറിറ്റിയാണ്. അതെന്നും നമ്മോട് കൂടെ നിർത്താൻ എല്ലാവർക്കും കഴിയട്ടെ. 

Tags:    
News Summary - Some tips of modest dressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.