റിവേഴ്സ് ആപ്ലിക് മാജിക്
മനുഷ്യൻ എന്ന് വസ്ത്രം ധരിക്കാൻ തുടങ്ങിയോ അത്ര തന്നെ പഴക്കമുള്ളതാണ് ആപ്ലിക് വർക്ക് എന്ന കല. പല ഷേപ്പിൽ വെട്ടിയെടുത്ത ഫാബ്രിക്, ഡെക്കറേറ്റിവ് ആയി തുന്നിപ്പിടിപ്പിക്കുന്ന രീതിയാണിത്. വസ്ത്രത്തിെൻറ കീറിയ ഭാഗം തുന്നിപ്പിടിപ്പിക്കാൻ ഉപയോഗിച്ചു വന്നിരുന്ന കല പിന്നീട് ആപ്ലിക് വർക്ക് ആയി രൂപപ്പെെട്ടന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.
റിവേഴ്സ് ആപ്ലിക്
ഒരു ഫാബ്രിക് ഡിസൈൻ വരച്ച ശേഷം അത് മുറിച്ചു മാറ്റിക്കളയുന്നു. അപ്പോൾ അടിയിലുള്ള ഫാബ്രിക് കാണുന്ന രീതിയിൽ അവ തുന്നിപ്പിടിപ്പിക്കുന്നു. വളരെ എളുപ്പം ചെയ്യാവുന്ന ഈ വർക്ക് സ്വാഭാവിക ഫാബ്രിക്സ് ആയ കോട്ടൺ, സിൽക്ക് എന്നിവയിൽ മാത്രമല്ല ഡെനിമിലും ചെയ്ത് മനോഹരമാക്കാം. എത്നിക്, ഫ്യൂഷൻ, ട്രഡീഷനൽ, കണ്ടംപററി തുടങ്ങി എന്ത് കൺസപ്റ്റിൽ എക്സ്പ്രസ് ചെയ്യാനും റിവേഴ്സ് ആപ്ലിക് നല്ല ഒരു മീഡിയം ആണ്.
1. വരക്കേണ്ട ഡിസൈൻ മാർക്ക് ചെയ്യുക 2. ശേഷം രണ്ട് ലെയർ ഫാബ്രിക് എടുത്ത് രണ്ടും ഉൾപ്പെടുന്ന രീതിയിൽ റണ്ണിങ് സ്റ്റിച്ച് ഇടുക
തയാറാക്കിയത്: ജാസ്മിൻ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.