മഞ്ഞു പോലൊരു പെണ്‍മകള്‍ക്കായ്

മഞ്ഞിന്‍റെ വെണ്‍മയില്‍ കുഞ്ഞുമകള്‍ക്കൊരു സില്‍ക്കി ഫ്രോക്ക് ഒരുക്കാം. വൈറ്റിന്‍റെ  ലാളിത്യം പോലെ  തന്നെ റോ സില്‍ക്കിന്‍റെയും നെറ്റിന്‍റെയും കോമ്പിനേഷനില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഫ്രോക്ക്. റെഡ് ടച്ചുമായി ഡ്രൈഫ്ലവര്‍ കൂടിച്ചേരുമ്പോള്‍ ക്രിസ്മസ് എയ്ഞ്ചലിന്‍റെ  ലുക് പൂര്‍ണമാകും. 

ആവശ്യമായ സാധനങ്ങൾ:
റോ സില്‍ക് മെറ്റീരിയല്‍: 1.5  മീറ്റര്‍
നെറ്റ് മെറ്റീരിയല്‍: ഒരു മീറ്റര്‍
ലൈനിങ് മെറ്റീരിയല്‍: ഒന്നര മീറ്റര്‍

അളവ്:
മൊത്തം ഇറക്കം: 20 ഇഞ്ച്
വെയ്സ്റ്റ് വരെ ഇറക്കം: 8 ഇഞ്ച്
ഷോള്‍ഡര്‍: 9.5 ഇഞ്ച്
നെഞ്ച്: 22 ഇഞ്ച്
വെയ്സ്റ്റ്: 22 ഇഞ്ച്

കഴുത്തിറക്കം: 
മുന്‍വശം: 2.5 ഇഞ്ച്
പിറകുവശം: 2 ഇഞ്ച്
കഴുത്തകലം: 4 ഇഞ്ച്

തയ്ക്കുന്നവിധം:

തുണി നാലായി മടക്കി പാറ്റേണില്‍ കാണുന്നതു പോലെ വെട്ടിയെടുക്കുക. 
AB  നെഞ്ച് + രണ്ട് ഇഞ്ച്
AC വെയ്സ്റ്റ് + ഒരു ഇഞ്ച്
AH കഴുത്തകലം
AK കഴുത്തിറക്കം പിറകുവശം
AJ കഴുത്തിറക്കം മുന്‍വശം
DE ഒരു ഇഞ്ച്
BF നെഞ്ച് -ഒരു ഇഞ്ച്
ലൈനിങ് മെറ്റീരിയല്‍ ഇതുപോലെ വെട്ടിയെടുക്കുക. 

ഫ്രിൽ ഭാഗം:
നെറ്റ് മെറ്റീരിയല്‍ രണ്ടായി മടക്കി താഴേക്ക് 12 ഇഞ്ച് അടയാളപ്പെടുത്തി വെട്ടിയെടുക്കുക. ഒരു പീസും കൂടി ഇതുപോലെ വെട്ടിയെടുക്കുക. റോസില്‍ക് ഇതുപോലെ 14 ഇഞ്ച് താഴേക്ക് രണ്ടു പീസ് വെട്ടിയെടുക്കുക. ഇത് പ്ളീറ്റ്സ് ചുരുക്കിവെച്ച് മുകള്‍ഭാഗവുമായി യോജിപ്പിക്കുക. അവസാനമായി ബാന്‍ഡില്‍ ഡ്രൈഫ്ളവര്‍ ഒട്ടിക്കുക.

തയാറാക്കിയത്: മറിയ ജേക്കബ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.