ഗൗ​രി പ്ര​ജി​ത്ത്

മി​സ് ടീ​ൻ സൂ​പ്പ​ർ ഗ്ലോ​ബ്: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക് മൂ​ന്നാം സ്ഥാ​നം

ദു​ബൈ: ദു​ബൈ​യി​ൽ ന​ട​ന്ന മി​സ് ടീ​ൻ സൂ​പ്പ​ർ ഗ്ലോ​ബ് മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക് മൂ​ന്നാം സ്ഥാ​നം. ദു​ബൈ മി​ല്ലേ​നി​യം സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഗൗ​രി പ്ര​ജി​ത്താ​ണ് മൂ​ന്നാ​മ​തെ​ത്തി​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അ​മ്പ​തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ​ചെ​യ്ത തേ​ജു ന​ന്ദ​ന​യാ​ണ് ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. അ​ർ​മീ​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല​ക്സ​ന്യാ​ൻ അ​രീ​ന റ​ണ്ണ​റ​പ്പാ​യി.

ക​ലാ​മി​ക​വും വ്യ​ക്തി​ത്വ​മി​ക​വും അ​ട​ക്ക​മു​ള്ള​വ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു വി​ജ​യി​ക​ളെ നി​ശ്ച​യി​ച്ച​ത്. നാ​ലു​ദി​വ​സം നീ​ണ്ട സൂ​പ്പ​ർ ഗ്ലോ​ബ് കോ​ൺ​ടെ​സ്റ്റി​ൽ വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. കൊ​ല്ലം സ്വ​ദേ​ശി പ്ര​ജി​ത് ഗോ​പി​ദാ​സി​ന്‍റെ​യും സോ​ജാ പ്ര​ജി​ത്തി​ന്‍റെ​യും മ​ക​ളാ​ണ് ഗൗ​രി.

Tags:    
News Summary - Miss Teen Super Globe: Malayali student wins third place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.