മിസ്​ ടീൻ ഇന്ത്യ കിരീടം ചൂടി നവ്യ പൈങ്ങോൾ

അമേരിക്കയിൽ മിസ്​ ടീൻ ഇന്ത്യ കിരീടം മലയാളി പെൺകുട്ടിക്ക്​

ന്യൂയോർക്ക്​: മിസ്​ ഇന്ത്യ വേൾഡ്​ വൈഡ്​ എന്ന ​​േഗ്ലാബൽ സംഘടന അമേരിക്കയിലെ ന്യൂ ജഴ്​സിയിൽ സംഘടിപ്പിച്ച ഇന്ത്യ ഫെസ്​റ്റിവൽ മിസ്​ ടീൻ ഇന്ത്യ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക്​ കിരീടം. മിഷിഗണിൽ താമസിക്കുന്ന കോഴിക്കോട്​ നാദാപുരം സ്വദേശി നവ്യ പൈങ്ങോലാണ്​ കിരീടം ചൂടിയത്​.


ന്യൂയോർക്ക്​ ആസ്​ഥാനമായ സംഘടന 30 വർഷമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യമായാണ്​ ഒരു മലയാളി ഒന്നാമതെത്തുന്നത്​​. ബോളിവുഡ്​ താരം പല്ലവി ഷർദ, ഇന്ത്യൻ ടെലിവിഷൻ താരം ഉപേക്ഷ ജയിൻ, നിരുപമ ആനന്ദ്​, ശാരിക സുഖദൊ തുടങ്ങിയവരാണ്​ മുൻകാലങ്ങളിൽ ഇൗ നേട്ടം സ്വന്തമാക്കിയ പ്രമുഖർ.


വാണിമേൽ സ്വദേശി സുനിൽ പൈങ്ങോലി​ന്‍റെയും ചാനൽ അവതാരകയും നർത്തകിയുമായ ഷോളി നായരുടെയും മകളാണ്​. ഗായികയും നർത്തകിയുമായ നവ്യ മിഷിഗൺ സർവകലാശാലയിലെ​ എം.ബി.ബി.എസ്​ വിദ്യാർഥിയാണ്.

Tags:    
News Summary - Miss Teen India USA Winner Navya Paingol from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.