പഴയ കുര്‍ത്തയിൽ നിന്ന് ഓഫ് ഷോള്‍ഡര്‍ ഫ്രോക്ക്

പഴയ ചുരിദാര്‍ ടോപ്പോ കുര്‍ത്തയോ എളുപ്പത്തില്‍ ഒരു ഓഫ് ഷോള്‍ഡര്‍ ഫ്രോക്കായി മാറ്റാം. 38 ഇഞ്ച് നെഞ്ചളവുള്ള കുര്‍ത്തയാണ് ഇവിടെ ഫ്രോക്ക് ആക്കിയിരിക്കുന്നത്. ഒമ്പത് വയസ്സുകാരിക്ക് മുട്ടിനു താഴെ വരെയെത്തുന്ന ഫ്രോക്ക് ഇത് ഉപയോഗിച്ച് തയാറാക്കാം...

1. ടോ​പ്പി​െ​ൻ​റ ഷോ​ൾ​ഡ​റി​ൽ നി​ന്ന്​ മാ​റി ഒ​രു ഇ​ഞ്ച്​ സ്ലീ​വി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക. ക​ഴു​ത്തി​െ​ൻ​റ ഭാ​ഗ​ത്ത്​ വ​ള​ച്ച്​ മു​റി​ച്ചുമാ​റ്റു​ക. ഇലാസ്​റ്റിക്​ ​െവച്ച്​ കൈയുടെയും ഷോൾഡറി​​​​​െൻറയും വെയ്​സ്​റ്റി​​​​​െൻറയും അളവ്​ എടുത്തുവെക്കണം.

2. ക​ഴു​ത്ത്​ മ​ട​ക്കി ത​യ്​​ച്ച്​ ഇ​ലാ​സ്​​റ്റി​ക്​ പി​ടി​പ്പി​ക്കു​ക. 

3. ഒ​രു നാ​ട ത​യ്​​ച്ച്​ ലെ​യ്​​സ്​ പി​ടി​പ്പി​ക്കു​ക. 

4. സ​പ്പോ​ർ​ട്ടി​നാ​യി സ്​​ട്രാപ്​ പി​ടി​പ്പി​ക്കാം. ലെ​യ്​​സ്​ പി​ടി​പ്പി​ച്ച്​ ഉ​ടു​പ്പി​െ​ൻ​റ താ​​ഴ്​​ഭാ​ഗം ഭം​ഗി​യാ​ക്കാം. സൈ​ഡി​ൽ സ്ലിറ്റ്​ യോ​ജി​പ്പി​ക്കു​ക. ഭംഗി വരുത്താൻ താഴെ ലെയ്​സ്​ പിടിപ്പിക്കാം. 

5. സ്ലീ​വ്​ ആ​വ​ശ്യം ഉ​ള്ള നീ​ള​ത്തി​ൽ മു​റി​ച്ചുമാ​റ്റു​ക. മു​മ്പ്​​ എ​ടു​ത്തു​െവ​ച്ച ഇ​ലാസ്റ്റി​ക്​ കൈ​യി​ൽ കോ​ർ​ക്കു​ക. വെ​യ്​​സ്റ്റിലും ​ക​ഴു​ത്തി​ലും ഇ​ലാ​സ്​​റ്റി​ക്​ പി​ടി​പ്പി​ക്കു​ക.

തയാറാക്കിയത്: ജാസ്മിന്‍ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.