Costume: Spark Designer, Calicut

കുറുമ്പിക്ക് ക്യൂട്ട് ഫ്രോക്ക്

സ്കൂൾ വാർഷികത്തിലും വിവാഹ ചടങ്ങുകളിലും വീട്ടിലെ കുഞ്ഞിപ്പെണ്ണിന് തിളങ്ങി നടക്കാൻ തയ്ച്ച് ഒരുക്കാം, ക്യൂട്ട് ഫ്രോക്ക്...


സ്റ്റിച്ച് ചെയ്യാൻ ആവശ്യമായ തുണി

1. കോട്ടൻ സാറ്റിൻ രണ്ടു മീറ്റർ (ലാവൻഡർ കളർ)

2. നെറ്റ് ഫാബ്രിക് നാലു മീറ്റർ (ലാവൻഡർ കളർ)

3. കോട്ടൻ ലൈനിങ് ഒന്നര മീറ്റർ

4. രണ്ടിഞ്ച് വീതിയുള്ള കാൻ കാൻ ലെയ്സ് -4 മീറ്റർ

5. ഒരിഞ്ച് വീതിയുള്ള കാൻ കാൻ ലെയ്സ് -മൂന്നു മീറ്റർ


സ്റ്റിച്ച് ചെയ്യുന്ന വിധം

1. ലൈനിങ് തുണിയിൽ യോക്ക് പാർട്ടിന്‍റെ അളവുകൾ രേഖപ്പെടുത്തി കട്ട് ചെയ്ത് അതേ അളവിൽ മെയിൻ ഫാബ്രിക്കും കട്ട് ചെയ്തെടുക്കുക.

2. കഴുത്തിന്‍റെ അളവുകൾ രേഖപ്പെടുത്തി (അകലം രണ്ടേകാൽ, ഇറക്കം രണ്ടര) കട്ട് ചെയ്തതിനു ശേഷം ലൈനിങ്ങിൽ വെച്ച് മറിച്ചിട്ട് സ്റ്റിച്ച് ചെയ്യുക.

3. പിൻവശത്ത് ആവശ്യമുള്ള അളവിൽ സിബ് പിടിപ്പിച്ച് മാറ്റിവെക്കുക.


ഇനി സ്കർട്ട് പാർട്ടിലേക്ക് കടക്കാം

1. സാറ്റിൻ തുണി ഫുൾ സർക്കുലർ അംബ്രല കട്ടിങ് രീതിയിൽ മടക്കുക. എന്നിട്ട് അളവുകൾ രേഖപ്പെടുത്തുമ്പോൾ യോക്ക് റൗണ്ടിന്‍റെ ഇരട്ടി അളവ് കണ്ടതിനുശേഷം രേഖപ്പെടുത്തുക (ഉദാ: 20 ആണെങ്കിൽ 40).

2. അതിന്‍റെ നാലിൽ ഒരു ഭാഗം അളവ് രേഖപ്പെടുത്തി അംബ്രല കട്ടിങ് ചെയ്യുക. സ്കർട്ട് പാർട്ടിന് ചെറിയ ഫ്രില്ലുകൾ ഇട്ടുകൊടുക്കാൻ വേണ്ടിയാണിത്.

3. ശേഷം കോട്ടൻ ലൈനിങ് കട്ട് ചെയ്ത് സ്കർട്ട് പാർട്ടിൽ യോജിപ്പിക്കുക.

4. തുടർന്ന് 10 ഇഞ്ച് വീതിയിൽ മൂന്നു മീറ്റർ നെറ്റ് ഫാബ്രിക് കട്ട് ചെയ്ത് അടിവശത്തു കൂടി ഒരിഞ്ച് കാൻ കാൻ ലെയ്സ് വെച്ച് മടക്കി സ്റ്റിച്ച് ചെയ്യുക.

5. ശേഷം നെറ്റിൽ ചെറിയ ചുരുക്കുകൾ ഇട്ട് സ്കർട്ട് പാർട്ടിലേക്ക് ജോയിൻ ചെയ്യുക.

6. തുടർന്ന് നാലുമീറ്റർ നീളവും 12 ഇഞ്ച് വീതിയുമുള്ള നെറ്റ് തുണി മുറിച്ച് അടിവശത്തുകൂടി രണ്ടിഞ്ച് വീതിയിലുള്ള കാൻ കാൻ ലെയ്സ് വെച്ച് മടക്കി സ്റ്റിച്ച് ചെയ്യുക. അതിനടിയിലായി കോട്ടൻ ലൈനിങ് പിടിപ്പിക്കണം.

7. പിന്നീട് സ്കർട്ട് പാർട്ടുമായി യോജിപ്പിച്ച് യോക്കിലേക്ക് സ്റ്റിച്ച് ചെയ്ത് കൊടുക്കാം. രണ്ടു ഷോൾഡറിലും പിൻവശത്തും ബോ പിടിപ്പിച്ച് ഫ്രോക്ക് പൂർത്തിയാക്കാം. സാറ്റിൻ തുണിയിൽ സോൾഡറിങ് ഉപയോഗിച്ച് ബട്ടർൈഫ്ല പാറ്റേൺ കട്ട് ചെയ്ത് ബീഡ്സ് വെച്ചുപിടിപ്പിച്ച് ഭംഗിയാക്കാം.



Tags:    
News Summary - Cute frock for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.