മോഡൽ: മസ്ന, ഫോട്ടോഗ്രഫി: അൻഷാദ് ഗുരുവായൂർ

സൗകര്യപ്രദം കാഷ്വൽ ഫാഷൻ

കാഷ്വൽ വസ്​ത്രങ്ങൾ എന്ന കാഴ്​ചപ്പാട്​ കടമെടുത്തത് പശ്​ചാത്യ ലോകത്തു നിന്നാണ്. ഇൻഫോർമൽ എന്നുവിളിക്കുന്ന, നിത്യമായോ അലസമായോ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫാഷൻ വസ്​ത്രങ്ങളാണിത്​. സുഹൃത്തിനെ കാണാൻ പോകുമ്പോഴോ ഔദ്യോഗികമായ യോഗങ്ങളിൽ അല്ലെങ്കിലോ എല്ലാം ധരിക്കാൻ സൗകര്യപ്രദമായ വസ്ത്രങ്ങളാണിത്.

ടീഷർട്ട്​, ഡെനിം, കോട്ടൺ, ലിനൻ, പോളിസ്​റ്റർ, കിഫോൺ തുടങ്ങിയവയിലെല്ലാം കാഷ്വൽ ഔട്​ഫിറ്റ്​സ്​ ലഭ്യമാണ്. എന്നാൽ ഫാഷൻ ഇൻഡസ്ട്രി പോലെയുള്ള ക്രിയേറ്റീവ്​ ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് അവരുടേതായ വ്യക്തിത്വം വസ്ത്രധാരണത്തിലൂടെ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കാറുണ്ട്.


ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും കാഷ്വൽ ഫ്രൈഡെ എന്ന കാഴ്​ചപ്പാട്​ 1990കൾ മുതൽ നിലവിൽ വന്നുകഴിഞ്ഞു. ഇറുകിയതും ഒരുപാട് ഹെവി ലുക്ക്‌ നൽകാത്തതുമായ വസ്ത്രങ്ങൾ ആയതിനാൽ ജോലി ചെയ്യുന്നവർക്ക് ഓഫിസിൽ ധരിക്കാൻ പ്രിയമുള്ളതുമാണ്. എന്നാൽ ഒരൽപം സ്​റ്റൈലിഷ്​ കൂടി ആവണമെങ്കിൽ സ്​കാർഫ്​, ആകർഷണീയമായ ആയ ബെൽറ്റ്‌, ബൂട്ട്​സ്​/ഷൂസ്, സിംപിൾ ആയുള്ള ജ്വല്ലറിയും ഉപയോഗിക്കാവുന്നതാണ്.



Tags:    
News Summary - casual fashion dress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.