കാൻ ചലച്ചിത്രോൽസവ​ത്തിൽ അഭിഷേകിനും ആരാധ്യക്കുമൊപ്പം ഐശ്വര്യ​; വൈറലായി ചിത്രങ്ങൾ

75ാം കാൻ ചലച്ചിത്രമേളയിൽ കുടുംബസമേതം പ​ങ്കെടുത്ത് ബോളിവുഡ് താരം ഐശ്വര്യ റായ്. ഭർത്താവും നടനുമായ അഭിഷേക് ബച്ചനും മകൾ ആരാധ്യക്കുമൊപ്പമാണ് ഐശ്വര്യയെത്തിയത്. ഇവർ മൂന്ന് പേരും ഒരുമിച്ച് നിൽക്കുന്ന ചിത്രവും വൈറലായി.


പിങ്ക് പൂക്കളാൽ അലങ്കരിച്ച കറുത്ത നിറമുള്ള ഗൗൺ ധരിച്ചാണ് ഐശ്വര്യ കാൻ ചലച്ചി​ത്രോൽസവത്തിനെത്തിയത്. കാൻ ചലച്ചിത്രോൽസവത്തിന് മുമ്പുള്ള ലോറിയൽ പാരിസ് ഡിന്നർ പാർട്ടിയിൽ തിളങ്ങുന്ന പിങ്ക് ഗൗണിൽ ഐശ്വര്യ എത്തിയതും ശ്രദ്ധയാകർഷിച്ചിരുന്നു.


താരങ്ങളായ ഈവ ലോങ്ങോറിയ, എൽ ഫാനിങ്, ജാസ്മിൻ ടൂക്സ് തുടങ്ങിയവരും കാനിൽ ശ്രദ്ധനേടി.



Tags:    
News Summary - Cannes 2022: Aishwarya Rai, Aaradhya and Abhishek Bachchan in one frame!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.