മഴക്കുളിരകറ്റാന്‍ ജാക്കറ്റ് ടോപ്പുകള്‍

മഴക്കാലം എത്തുന്നതോടെ ഏതു വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ ഒരു കണ്‍ഷ്യൂഷനാണ് എല്ലാവര്‍ക്കും. മഴ നനഞ്ഞ് വസ്ത്രങ്ങള്‍ ശരീരത്ത് ഒട്ടിപ്പിടിച്ചിരിക്കും എന്ന ചിന്തയില്‍ പല വസ്ത്രങ്ങളും മാറി മാറി ഇട്ടു നോക്കും. രാവിലെ വാര്‍ഡ്രോബ് മുഴുവന്‍ വാരി വലിച്ചുള്ള പരിശോധന കഴിയുമ്പോഴേക്കും പകുതി സമയം പോയി കിട്ടും. മഴയത്തു നനഞ്ഞ് ഓഫീസിലും കോളേജിലുമൊക്കേ കയറിച്ചെന്ന്, നനഞ്ഞു കുതിര്‍ന്ന് ഒറ്റ ഇരിപ്പാണ്. എ.സിയും കൂടെയുള്ള ഓഫീസ് ആണെങ്കില്‍ പിന്നെ ഒരു രക്ഷയുമില്ല. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് പെണ്‍കുട്ടികള്‍ക്കായി ജാക്കറ്റ് ടോപ്പുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ജീന്‍സിനൊപ്പവും ഷോര്‍ട്ട് സ്കേര്‍ട്ടുകള്‍ക്കൊപ്പവും ഇത്തരം ടോപ്പുകള്‍ ഏറെ അനുയോജ്യമാണ്.


കോട്ടല്‍, കമ്പിളി, സിന്തറ്റിക്, ഡെനിം ജീന്‍സ് മോഡലുകളാണ് ഷോപ്പുകളില്‍ എത്തിയിരിക്കുന്നത്. പല തരത്തിലും നിറത്തിലുമുള്ള ഇന്നറുകള്‍ക്ക് മുകളില്‍  ജാക്കറ്റ് ടോപ്പുകള്‍ അണിയുന്നത് ആകര്‍ഷണീയമാണ്. കഴുത്തിനു പിന്നില്‍ തൊപ്പിയുള്ള ടൈപ്പായ ഹുഡ് ജാക്കറ്റുകള്‍, ഉള്ളില്‍ പഞ്ഞിയും സോഫ്റ്റ് മെറ്റീരിയലും ഉപയോഗിച്ചുള്ള ജാക്കറ്റുകള്‍, സിന്തറ്റിക്കിലും പോളിസ്റ്റര്‍ ഫോമിലുള്ള ജാക്കറ്റുകളും വിപണിയില്‍ സുലഭമാണ്.

ഫ്ളോറല്‍ പ്രിന്‍റിങ് ഉള്ള ജാക്കറ്റുകള്‍ക്ക് 390 രൂപയും ബെനിയന്‍ ടൈപ്പ് ജാക്കറ്റുകള്‍ക്ക് 450 രൂപയും ഡെനിം ജാക്കറ്റുകള്‍ക്ക് 550 രൂപയുമാണ് വില. പച്ച, ചുവപ്പ്, പിങ്ക് നിറത്തിലുള്ള ഡെനിം ജാക്കറ്റുകള്‍ക്ക് ഒരു എലഗന്‍റ് ലുക്കുണ്ട്. കട്ടി കുറഞ്ഞവയും പല നിറങ്ങളോട് കൂടിയവയും സോഫ്റ്റ് ആയ മെറ്റീരിയലിലും ജാക്കറ്റ് ടോപ്പുകള്‍ ലഭിക്കും. ഇനി ജാക്കറ്റ് ടോപ്പുകളുമിട്ട് കുടയുമായി മഴയിലേക്ക് ഇറങ്ങിക്കോളൂ... തണുക്കുമെന്ന പേടി വേണ്ട.

തയാറാക്കിയത്: ജുവല്‍ ബേബി
കടപ്പാട്:
SPINNERS,
Opp. Press Club,
Convent Junction,
Ernakulam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.