Posted On
date_range Updated On
date_range ജി.കെ. രാധാകൃഷ്ണന് ജിദ്ദ ടി.എസ്.എസ് യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം കല്ലറ സ്വദേശി ജി.കെ. രാധാകൃഷ്ണന് ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമം യാത്രയയപ്പ് നൽകി. മൂന്ന് പതിറ്റാണ്ടത്തെ പ്രവാസം പൂർത്തിയാക്കിയ രാധാകൃഷ്ണൻ ജിദ്ദയിലെ ഫൈൻ കമ്പനിയിൽ ദീർഘകാലം ജീവനക്കാരനായിരുന്നു.
ടി.എസ്.എസ് പ്രസിഡന്റ് തരുൺ രത്നാകരൻ, ജനറൽ സെക്രട്ടറി ജാഫർ ശരീഫ്, ട്രഷറർ ഷാഹിൻ ഷാജഹാൻ, ജോ. സെക്രട്ടറി മൗഷമി ശരീഫ്, മുൻ പ്രസിഡന്റ് ഹാജ തിരുവനന്തപുരം, എക്സിക്യൂട്ടിവ് അംഗം വിൻസെന്റ് എന്നിവർ ചേർന്ന് ജി.കെ. രാധാകൃഷ്ണനുള്ള തിരുവനന്തപുരം സ്വദേശി സംഗമത്തിന്റെ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.