അമ്പലപ്പുഴ: കുടുംബ വിഹിതമായി ലഭിച്ച സ്ഥലം ഭൂരഹിതര്‍ക്ക് കിടപ്പാടം ഒരുക്കാന്‍ നല്‍കി പ്രവാസി ദമ്പതികൾ. തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം ഗ്രീൻ വില്ല കെ.എ. തോമസ്(സോജപ്പന്‍)-ഏലിയാമ്മ ദമ്പതികളാണ് 22 സെന്റ് സ്ഥലം ഭൂരഹിതര്‍ക്ക് വീട് വെക്കാന്‍ നല്‍കണമെന്ന ആഗ്രഹത്തോടെ ചങ്ങനാശേരി കുന്നന്താനം പഞ്ചായത്തിന് കൈമാറിയത്.
ഏലിയാമ്മക്ക് കുടുംബ വിഹിതമായി മല്ലപ്പള്ളി ചെങ്ങരൂർച്ചിറയില്‍ നല്‍കിയ ഭൂമിയാണ് മാതാവ് ത്രേസ്യാമ്മയുടെ ഓര്‍മക്കായി പഞ്ചായത്തിന് കൈമാറിയത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച നാല് കുടുംബങ്ങള്‍ക്ക് വീട് വെക്കാവുന്ന തരത്തിലാണ് ഭൂമി തരംതിരിച്ചിരിക്കുന്നത്. തോമസും ഏലിയാമ്മയും 40 വർഷമായി വിയന്നയിലാണ് താമസം.
ഓസ്ട്രിയന്‍ പ്രൊവിഷന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് റിട്ട. നഴ്സ് ഏലിയാമ്മ. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ വൈസ് ചെയര്‍മാന്‍ പദവിക്ക് കെ.എ. തോമസും നിരവധി തവണ അര്‍ഹനായിട്ടുണ്ട്. തന്റെ കുടുംബവിഹിതം ഭൂരഹിതര്‍ക്ക് നല്‍കണമെന്ന ഏലിയാമ്മയുടെ ആഗ്രഹത്തിന് തോമസും മക്കളായ പിങ്കിയും ഡോ. ചിഞ്ചുവും സമ്മതം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.