മൾട്ടി ടാസ്കിങ്ങിന്റെ കാലമാണ്. സമയലാഭത്തിനുവേണ്ടി ഒരേസമയം രണ്ടും മൂന്നും ജോലി ചെയ്യേണ്ടിവരും. അക്കൂട്ടത്തിൽ ഒന്നാണ് ടി.വിയിൽ അല്ലെങ്കിൽ മൊബൈൽ ഫോണിൽ ഇഷ്ടപ്പെട്ട പരിപാടി കണ്ടുള്ള ഭക്ഷണം കഴിക്കൽ. അതത്ര നല്ല ശീലമല്ലെന്നാണ് ന്യൂട്രീഷൻ വിഗദ്ധരുടെ അഭിപ്രായം. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും അത് വഴിവെക്കുമത്രെ.
ഒന്നാമതായി, കണ്ടുകൊണ്ടിരിക്കുന്ന പരിപാടിയുടെ രസത്തിൽ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അത് അറിയാനാകില്ല. സാധാരണഗതിയിൽ ഈ സമയങ്ങളിൽ കൂടുതൽ കലോറിയുള്ളതും പോഷകഗുണം താരതമ്യേന കുറവുള്ളതുമായ ജങ്ക് ഫുഡ് ആയിരിക്കും കഴിക്കുക. ഈ ശീലം പോഷണം കുറയാനും പൊണ്ണത്തടിക്കും കാരണമാകും. അലസമായി അധികസമയം ടി.വി കണ്ടിരിക്കുന്നത് ശാരീരികാധ്വാന ശീലം കുറയാനും തടികൂടാനും കാരണമാകും. ഇതിനെല്ലാം പുറമെ, ഭക്ഷണം ആസ്വദിച്ച് കഴിക്കാനും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.