ബഹിരാകാശ സഞ്ചാരികളെപ്പോലെ ഉറങ്ങാം; മികച്ച ഉറക്കത്തിന് സഹായിക്കുന്ന 'സീറോ ഗ്രാവിറ്റി' പൊസിഷൻ...

നമ്മൾ ജീവിക്കുന്നത് ഉറക്കക്കുറവിന്റെ കാലഘട്ടത്തിലാണ്. ഒരു നല്ല ഉറക്കം ലഭിക്കുന്നതിനായി പലരും പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. ഇതിനിടയിലാണ് 'സീറോ ഗ്രാവിറ്റി സ്ലീപ്പിങ് പൊസിഷൻ' അഥവാ ഭാരമില്ലാത്ത അവസ്ഥയിലുള്ള ഉറക്കം എന്ന ആശയം ചർച്ചയാകുന്നത്. ഇത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം.

നമ്മൾ ഓരോരുത്തർക്കും ഉറങ്ങാൻ ഓരോ പ്രത്യേക രീതിയുണ്ട്. ചിലർ ചുരുണ്ടുകൂടി കിടക്കാൻ ഇഷ്ടപ്പെടുന്നു, ചിലർ കമിഴ്ന്നു കിടക്കുന്നു, ചിലർ തലയിണയെ കെട്ടിപ്പിടിച്ചു കിടക്കുന്നു. എന്നാൽ നമ്മൾ തിരഞ്ഞെടുക്കുന്ന ഈ പൊസിഷനുകൾ പലപ്പോഴും ശരീരത്തിന് ഗുണകരമാകണമെന്നില്ല. ദിനംപ്രതി നമ്മൾ ഉറങ്ങാൻ ചെലവഴിക്കുന്ന ആ ഏഴ്-എട്ട് മണിക്കൂറുകൾ ശരീരത്തിന് എത്രത്തോളം ആശ്വാസം നൽകുന്നു എന്നത് പ്രധാനമാണ്.

ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്ത് ഉപയോഗിക്കുന്ന ആ പ്രത്യേക കിടപ്പ് രീതിയെ അടിസ്ഥാനമാക്കിയാണ് ഈ 'സീറോ ഗ്രാവിറ്റി' ഉറക്കം രൂപപ്പെടുത്തിയിരിക്കുന്നത്. നട്ടെല്ലിന് പൂർണമായ വിശ്രമം നൽകാനും ശരീരത്തിലെ മർദ്ദം കുറക്കാനും ഈ രീതി സഹായിക്കുന്നു. സാധാരണ കട്ടിലുകളിൽ കിടക്കുമ്പോൾ ശരീരഭാരം നട്ടെല്ലിലും സന്ധികളിലും കേന്ദ്രീകരിക്കപ്പെടാറുണ്ട്, എന്നാൽ ഈ രീതിയിൽ കിടക്കുമ്പോൾ ശരീരഭാരം തുല്യമായി വിതരണം ചെയ്യപ്പെടുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും പേശികളുടെ പിരിമുറുക്കം കുറക്കാനും സഹായിക്കും. ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിനും ഇത് ഗുണകരമാണ്.

Tags:    
News Summary - Can sleeping like an astronaut improve your sleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.