Posted On
date_range Updated On
date_range വെള്ളം കുടിച്ചും അമിതവണ്ണം കുറക്കാം
ശരീരത്തിന്‍റെ അമിതവണ്ണം മൂലം അനങ്ങാനാവാതെ വിഷമിക്കുകയാണോ? ധാരാളമായി വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാവും. അമിത ഭക്ഷണം മൂലം ശരീരത്തില്‍ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണം. ഇതൊഴിവാക്കാന്‍ പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.
അമിതാഹാരം ഒഴിവാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാകും. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുന്നതിനാല്‍ ആവശ്യത്തിലധികം കഴിക്കുന്നത് ഇല്ലാതാക്കും. അമിതവണ്ണത്തിലേക്ക് നീങ്ങുന്ന കുട്ടികളിലും ഈ ശീലമുണ്ടാക്കിയാല്‍ ഭാവിയിലെ പ്രതിസന്ധികള്‍ ഒഴിവാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.