Posted On
date_range Updated On
date_range ചർമത്തിൽ ചുളിവോ? പരിഹാരമുണ്ട്
- മിക്ക ചായപ്പൊടികളും ചർമത്തിന്റെ യൗവനം കാത്തുസൂക്ഷിക്കുവാൻ സഹായിക്കും. ഗ്രീൻ ടീയും ബ്ര്യൂഡ് വൈറ്റ് ടീയും ചേർത്ത് ഒരു േഫസ് പാക്ക് ഉണ്ടാക്കാം. ഇത് ഇടവേളകളിൽ മുഖത്ത് പുരട്ടുന്നത് ചുളിവുകൾ വരുന്നത് തടയും.
- ചതച്ച ഇഞ്ചിയും തേനും ചേർത്ത് ചൂടാക്കിയ വെള്ളം കുടിച്ച് ദിവസം തുടങ്ങാം. ചർമത്തിന്റെ യുവത്വം നിലനിർത്താൻ ഏറ്റവും നല്ല മാർഗമാണിത്. ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന ആൻറി ഒാക്സിഡന്റിന്റെ സാന്നിധ്യം കോളജനുകൾ നഷ്ടമാവാതെ സംരക്ഷിക്കും.
- കൈകളിലെ ചർമമാണ് ആദ്യം പ്രായം വിളിച്ചോതുന്നത്. പഞ്ചസാരയും നാരങ്ങനീരും േചർത്തൊരു സ്ക്രബുണ്ടാക്കി ദിവസവും തേക്കുന്നത് കൈകളിലെ ചർമം ചുളിയാതെ കാക്കാൻ സഹായിക്കും. പഞ്ചസാരയിലെ ക്രിസ്റ്റലുകൾ ഡെഡ് സെല്ലുകൾ ഉരച്ചുകളയും. നാരങ്ങനീരിലെ ഹൈേഡ്രാക്സി ആസിഡ് ചർമം ചുളിയാതെ സംരക്ഷിക്കും.
- തെക്കുകിഴക്കൻ രാജ്യങ്ങളിൽ കാണുന്ന നോനി പഴത്തിന്റെ നീര് ചർമരോഗങ്ങൾക്ക് ഉത്തമ ഒൗഷധമാണ്.
- മുന്തിരിയുടെ കുരുവിന് ചർമ സംരക്ഷണ ഗുണമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ചർമത്തിന്റെ ഇലാസ്തികത നിലനിർത്തി ഉറപ്പുള്ളതാക്കാൻ മുന്തിരിക്കുരുവിന്റെ സത്തിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.