Posted On
date_range Updated On
date_range കഴിക്കേണ്ടതും കഴിക്കരുതാത്തതും
ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ആയുർവേദത്തിൽ വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്ന് ശരീരപ്രകൃതികളാണുള്ളത്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ചുള്ള ഭക്ഷണ രീതികളുണ്ട്. ഈ വ്യവസ്ഥയെ സാത്മ്യം എന്നാണു വിളിക്കുന്നത്. ഉദാഹരണത്തിന് ചിലർക്ക് തൈര് കഴിച്ചാൽ, ശരീരത്തിനു യോജിച്ചതല്ലെന്നു തിരിച്ചറിവുണ്ടാവും. അങ്ങനെ തോന്നിയാൽ തൈര് ഒഴിവാക്കുക. പ്രത്യേകിച്ച് കഫ പ്രകൃതക്കാർക്ക് തൈര് കഴിക്കാൻ പറ്റില്ല. വാതപ്രകൃതമുള്ളവർ തണുത്തത് ഒഴിവാക്കുന്നതാണ് നല്ലത്.
- ചുവന്ന മുളക് ഒഴിവാക്കി പകരം പച്ചമുളക്, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി തുടങ്ങിയവ മഴക്കാലത്ത് ഉപയോഗിക്കാം.
- വാളൻപുളിക്ക് പകരം കുടമ്പുളി, തക്കാളി, ചെറുനാരങ്ങ തുടങ്ങിയവ ഉപയോഗിക്കാം.
- അച്ചാർ പാടെ ഒഴിവാക്കണം. ഇതിനുപകരം നെല്ലിക്ക, മാങ്ങ പോലുള്ളവ ഉപ്പിലിട്ട് കഴിക്കാവുന്നതാണ്.
- തൈരിനു പകരം മോര് കാച്ചി കഴിക്കുന്നതാണ് നല്ലത്. തൈര് ഉള്ളിൽ അസിഡിറ്റിയുടെ ഫലം സൃഷ്ടിക്കും.
- വല്ലപ്പോഴും തൈര് കഴിക്കുന്നതിന് പ്രശ്നമില്ല.
- എരിവും പുളിയുമുള്ളത്, എണ്ണക്കടികൾ, വറുത്ത ഭക്ഷണ പദാർഥങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാം.
- എണ്ണയിൽ വറുക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉള്ളിലെ അഗ്നിരസത്തെ മന്ദീഭവിപ്പിക്കും. അങ്ങനെ ദഹനപ്രശ്നത്തിനും ഇടയാക്കും.
- തണുത്തതും ഫ്രിഡ്ജിൽ നിന്നെടുത്ത് അതേപടി കഴിക്കുന്നതും പാടെ ഒഴിവാക്കുക.
- ഏത് ഭക്ഷണവും ചൂടോടെ കഴിക്കുന്നതാണ് അഭികാമ്യം.
- അയമോദകം, ഇഞ്ചി, ജീരകം എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക. ജീരകം മാത്രമായാലും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.