മുഹമ്മദ്​ സിദാൻ

വീട്ടിലിരുന്ന സമയം പാഴായില്ല; സ്വന്തമായി ആപ്​ വികസിപ്പിച്ച് താരമായി മുഹമ്മദ് സിദാൻ

ഒമ്പതാം ക്ലാസുകാരനായ മുഹമ്മദ് സിദാന് കോവിഡ്​ കാലത്ത്​ ലാപ്​ടോപ്​ കൈയിൽ കിട്ടിയത്​ വെറുതെയായില്ല. വീട്ടിലിരുന്ന സമയംകൊണ്ട്​ സ്വന്തമായി ഒരു ആപ്ലിക്കേഷനാണ്​ സിദാൻ ഉണ്ടാക്കിയത്​.

ഗൂഗിൾ ​േപ്ലസ്​റ്റോറിൽ ഡിസ്കവർ ഇന്ത്യ ന്യൂസ് എന്നടിച്ചാൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലെ വാർത്ത ചാനലുകൾ എല്ലാം ഒരു ക്ലിക്കിൽ പ്രഫഷനൽ മികവിൽ ലഭിക്കുമെന്നത് ഈ കൊച്ചുമിടുക്ക​െൻറ കണ്ടുപിടിത്തമാണ്. തെക്കേകര പുള്ളോലിയിൽ മനാഫ്-മുബീന ദമ്പതികളുടെ മകൻ മുഹമ്മദ് സിദാ​െൻറ ആദ്യപരീക്ഷണം വിജയിച്ച സ​േന്താഷത്തിലാണ് കുടുംബവും.

ആറുമാസത്തെ പരിശ്രമംകൊണ്ടാണ് ഇത്തരത്തിലൊരു ആപ്​ രൂപപ്പെടുത്തിയത്. യു ട്യൂബിലെ സെർച്ചിങ്ങിലൂടെയാണ് കോഡിങ്​ കണ്ടെത്താൻ കഴിഞ്ഞതെന്ന് സിദാൻ പറയുന്നു. ഡെബിറ്റ് കാർഡിലൂടെ 25 ഡോളർ ഗൂഗിളിന് കൈമാറിയതോടെ കർശന നിബന്ധനകളോടെ അനുമതി ലഭിച്ചു.

മൂന്നുതവണത്തെ അപ്ഗ്രേഡിനു ശേഷമാണ് പ്ലേസ്​റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞത്. പിതാവ് മനാഫി​െൻറ പ്രചോദനവും സിദാനു​ തുണയായി. മുഹമ്മദ് നജാദ്, ഖദീജ, മുഹമ്മദ് ഹംദാൻ എന്നിവരാണ്​ സഹോദരങ്ങൾ. ഈരാറ്റുപേട്ട ഗൈഡൻസ് സ്കൂൾ വിദ്യാർഥിയാണ്​. ദാറുൽ ഖുർആനിലെ ഹിഫ്ള് പഠനത്തിനും മുന്നിലാണ് മുഹമ്മദ് സിദാൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.