ആലപ്പുഴ കലക്ടർ ഹൈകോടതിയിൽ ഹാജരായി

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ കേസിൽ ആലപ്പുഴ ജില്ല കലക്ടർ ടി.വി അനുപമ ഹൈകോടതിയിൽ ഹാജരായി. കൈയേറ്റകേസിൽ തോമസ്​ ചാണ്ടിക്കെതിരെ സ്വീകരിക്കേണ്ട തുടർ നടപടികൾ അ​റ്റോർണി ജനറൽ, അഡിഷണൽ അ​റ്റോർണി ജനറൽ, സ്റ്റേറ്റ് അറ്റോർണി എന്നിവരുമായി കലക്​ടർ ചർച്ച നടത്തി.  

കൈയേറ്റത്തിൽ ഭൂരേഖകൾ ഹാജരാക്കാൻ ജില്ല കലക്ടർ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കിയിരുന്നു. വേമ്പനാട് കായൽ കൈയേറ്റം, മലിനീകരണം എന്നീ പ്രശ്നങ്ങളിൽ ലഭിച്ച പരാതിയിൽ ഹൈകോടതിയോട് സുപ്രിം കോടതി കേസ് എടുക്കാൻ നിർദേശം നൽകിയിരുന്നു. ഈ കേസി​​​െൻറ വിശദാംശങ്ങളും ചർച്ചയിൽ വന്നിട്ടുണ്ട്​. 

Tags:    
News Summary - ​TV Anupama - High Court- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.