ക്ഷേമ പെൻഷന്​ നീണ്ടനിര; പരി​േശാധിച്ച്​ നടപടിയെടുക്കും - തോമസ്​ ഐസക്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതിന്​ പിന്നാലെ ബാങ്കുകൾക്ക്​ മുന്നിൽ നീണ്ട നിര. തലസ്ഥ ാന നഗരത്തിലുൾപ്പടെ ബാങ്കുകളിൽ പെൻഷൻ വാങ്ങാനായി നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ​ എത്തുകയാണ്​​. അതേസമയം, ബാങ്കുകൾക്ക്​ മുന്നിലെ പെൻഷൻകാരുടെ തിരക്ക്​ നിയന്ത്രിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞു.

പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക്​ മുന്നിൽ തിരക്ക്​ കൂട്ടിയാൽ ഇത്​ നൽകുന്നത്​ നിർത്തിവെയ്​ക്കും. അഞ്ച്​ ദിവസം കൊണ്ട്​ പെൻഷൻ കൊടുത്ത്​ തീർക്കാനാണ്​ നിലവിൽ ഉദ്ദേശിക്കുന്നത്​. ആവശ്യമെങ്കിൽ ഇത്​ 10 ദിവസമാക്കി ദീർഘിപ്പിക്കുമെന്നും തോമസ്​ ഐസക്​ പറഞ്ഞു.

അതേസമയം, ക്ഷേമ പെൻഷൻ വിതരണം ചെയ്യു​േമ്പാൾ ഉണ്ടാവാനിടയുള്ള തിരക്കി​െന കുറിച്ച്​ അധികൃതർക്ക്​ മുന്നറയിപ്പ്​ നൽകിയിരുന്നുവെന്ന്​ ബാങ്കുകൾ പറഞ്ഞു.

Tags:    
News Summary - ​Thomas issac statement on penson-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.