ട്രക്കിങ്ങും വന്യജീവി സ​േങ്കതങ്ങളിലെ പ്രവേശനവും നിരോധിച്ചു

തിരുവനന്തപുരം: തമിഴ്നാട്ടിലെ കൊരങ്ങണി വനമേഖലയിലെ കാട്ടുതീ അപകടത്തി​​െൻറ പശ്ചാത്തലത്തിൽ കേരളത്തിലെ വനമേഖലകളിൽ ട്രക്കിങ്ങും വന്യജീവി സ​േങ്കതങ്ങളിലേക്ക്​ പൊതുജന പ്രവേശനവും​ താൽക്കാലിമായി നിരോധിച്ചു. ദുരന്തനിവാരണ അതോറിറ്റി എക്സിക്യൂട്ടിവ് യോഗത്തി​​െൻറ നിർദേശപ്രകാരമാണ്​ നടപടി. നിരോധനം എന്നുവരെയാണെന്ന്​ വ്യക്തമാക്കിയിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ട്രക്കിങ്​ നിർത്താനാണ്​ നിർദേശം. വയനാട്​ അടക്കം ചില വന്യജീവി സ​ാ​േങ്കതങ്ങൾ ഇതിനകംതന്നെ അടച്ചിട്ടിട്ടുണ്ട്​. 

വനം വകുപ്പി​​െൻറ മുൻകൂർ അനുമതിയില്ലാതെ പൊതുജനത്തെ ഒരു കാരണവശാലും കാട്ടിലേക്ക്​ പ്രവേശിപ്പിക്കില്ലെന്ന്​ മുഖ്യവനപാലകൻ പി.​െക. കേശവൻ അറിയിച്ചു. താൽക്കാലികമായി അടച്ചിടുന്ന വന്യജീവി സ​േങ്കതങ്ങളിലും മറ്റു സന്ദർശക കേന്ദ്രങ്ങളിലും പരി​േശാധന നടത്തി പൂർണമായും സുരക്ഷിതമാണെന്ന്​ ഉറപ്പാക്കി മാത്രമേ പുനഃപ്രവേശനം അനുവദിക്കൂ. വൈൽഡ്​ ലൈഫ്​​ വാർഡൻമാരെയും ഡിവിഷനൽ ഫോറസ്​റ്റ്​ ഒാഫിസർമാരെയും ഇതിനു​ ചുമതലപ്പെടുത്തി. പുനഃപ്രവേശനം അനുവദിക്കുന്ന കേന്ദ്രങ്ങളിൽ കാട്ടുതീ സാധ്യതാ മേഖലകൾ, കാട്ടതീ തടയാനുള്ള മുൻകരുതലുകൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച്​ പൊതുജനത്തിന്​​ 15 മിനിറ്റ്​ വിവരണം നൽകും.

തീപ്പെട്ടി, ലൈറ്റർ, പുകയില ഉൽപന്നങ്ങൾ, തീയുണ്ടാക്കാൻ സാധ്യതയുള്ള മറ്റ്​ സാധനങ്ങൾ എന്നിവക്കെല്ലാം നിരോധനമുണ്ടാകും. ഫയർ ലൈനുകൾ യഥാസമയം വൃത്തിയാക്കി കൂടുതൽ സുരക്ഷയൊരുക്കും. വനം ജീവനക്കാർ, താൽക്കാലിക വാച്ചർമാർ എന്നിവർക്കും മുൻകരുതലെടുക്കാൻ കർശന നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. 
വനമേഖലയിൽ സഞ്ചാരികളെ കൊണ്ടുപോകുന്നതിൽ നിയന്ത്രണം വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പും നിർദേശം നൽകി. ഇതു സംബന്ധിച്ച് ടൂർ ഓപറേറ്റർമാർക്കും ടൂർ പാക്കേജ് നടത്തുന്നവർക്കുമാണ് നിർദേശം നൽകിയത്​. തേനിയി​ൽ കാട്ടുതീയിൽ അകപ്പെട്ട് ട്രക്കിങ് സംഘാംഗങ്ങൾ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി.

കേരള അതിർത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടൻ തമിഴ്നാട് സർക്കാറി​െൻറ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ ഇടുക്കി ജില്ല കലക്ടർക്കും ജില്ല പൊലീസ് സൂപ്രണ്ടിനും നിർദേശം നൽകിയിരുന്നു. കേരള പൊലീസ്-ഫയർഫോഴ്സ്-വനം-റവന്യൂ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനമേഖലയിൽ എത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തു. വനമേഖലയിൽ തീ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനത്തിനുള്ളിൽ താൽക്കാലിക കുളങ്ങൾ ഉണ്ടാക്കി വന്യജീവികൾക്ക് കുടിവെള്ളം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - ​Control Tourists In forest Area - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.