തലശ്ശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂർ വേറ്റുമ്മൽ ആണിക്കാംെപായിലിലെ കൊയിറ്റി ഹ ൗസിൽ സി. ശ്രീജിൽ (26), കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബു (26) എന്നിവർ സമർപ്പിച്ച ജാമ്യഹരജി ജില്ല സെഷ ൻസ് േകാടതി വെളളിയാഴ്ച തളളി.
ആറാം പ്രതി പൊന്ന്യം കുണ്ടുചിറയിലെ കൃഷ്ണാലയത്തിൽ വി.പി. സ ന്തോഷ് എന്ന പൊട്ടി സ ന്തോഷ്, എട്ടാം പ്രതി കാവുംഭാഗം മുക്കാളില്‍ മീത്തല്‍ ഹൗസില്‍ ജിത്തു എന്ന വി. ജിതേഷ് (35) എന്നിവരുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിധി പറയും.
മൂന്നാം പ്രതി പൊന്ന്യം കുണ്ടുചിറയിലെ ചേരി പുതിയ വീട്ടിൽ കെ. അശ്വന്ത് (20), നാലാം പ്രതി കൊളശ്ശേരി കളരിമുക്കിലെ കുന്നി നേരി മീത്തൽ വി.കെ. സോജിത്ത് (25) എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ 10 പ്രതികളിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എൻ.കെ. രാഗേഷിന് മാത്രമാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.
ബാക്കിയുളളവർ റിമാൻഡിലാണ്. പൊലീസ് പ്രതിപട്ടികയിലുളള 12 പ്രതികളിൽ വിജിൻ, ഫിറോസ് എന്നിവരെയാണ് ഇനി പിടികൂടാനുളളത്. മേയ് 18ന് രാത്രി തലേശ്ശരി കായ്യത്ത് േറാഡിൽ െവച്ചാണ് മുൻ തലശ്ശേരി നഗരസഭാംഗമായ സി.ഒ.ടി. നസീർ ആക്രമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.