ഹോട്ടലില്‍ വിദേശ വനിതയുടെ പരാക്രമം; വട്ടം കറങ്ങി പൊലീസ്

തിരൂര്‍: ഹോട്ടലില്‍ മുറിയെടുത്ത വിദേശവനിതയുടെ പരാക്രമം പൊലീസിനെയും ഹോട്ടല്‍ അധികൃതരെയും വട്ടം കറക്കി. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഹോട്ടലിലാണ് ഓസ്ട്രിയന്‍ സ്വദേശിനി പരാക്രമം കാണിച്ചത്. ബുധനാഴ്ച വൈകുന്നേരം മുറിയെടുത്ത ഇവര്‍ വ്യാഴാഴ്ച രാവിലെയോടെയാണ് അക്രമാസക്തയായത്. മുറിയിലെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും പ്ളാസ്റ്റിക്ക് പൂക്കളും ഇന്‍റീരിയര്‍ വസ്തുക്കളും തകര്‍ത്തായിരുന്നു തുടക്കം. വിവസ്ത്രയായി മുറിയില്‍ നിന്നിറങ്ങിയ ഇവരെ മെരുക്കാന്‍ ഹോട്ടലുകാര്‍ പാടുപെട്ടു. പിന്നീട് അല്‍പവസ്ത്രധാരിണിയായി ഇവര്‍ ഹോട്ടലിന് പുറത്തേക്കോടി. അതോടെ ജീവനക്കാര്‍ പൊലീസ് സഹായം തേടി. തിരൂര്‍ എസ്.ഐ രഞ്ജിത്തിന്‍െറ നേതൃത്വത്തില്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

ഇതിനിടെ എസ്.ഐയുടെ മുഖത്തേക്ക് വെള്ളക്കുപ്പിയും ബിസ്കറ്റും എറിഞ്ഞു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് ഇവരെ കീഴ്പ്പെടുത്തിയത്. പിന്നീട് തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ വൈകുന്നേരത്തോടെ സാധാരണ നിലയിലായി. തുടര്‍ന്ന് ഹോട്ടലിലത്തെി നഷ്ടപരിഹാരം നല്‍കി പൊലീസ് സഹായത്തോടെ എറണാകുളത്തേക്ക് ട്രെയിന്‍ കയറി.

Tags:    
News Summary - വിദേശ വനിത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.