കെ.പി.സി.സി ഭാരവാഹി പട്ടിക: പെയ്ഡ് ആരോപണം തൃശൂരിലും

തൃശൂർ: കെ.പി.സി.സി സെക്രട്ടറി പട്ടികക്കെതിരെ പെയ്ഡ് ആരോപണം തൃശൂരിലും. ജില്ലയിലെ ഡി.സി.സി ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പുകാരനുമായ മുൻ യൂത്ത് കോൺഗ്രസ് നേതാവ് പട്ടികയിൽ ഇടം നേടിയത് പ്രവാസി വ്യവസായിയുടെ നോമിനിയായിട്ടാണെന്നാണ് ആരോപണം. മുൻ മന്ത്രിയും ഉമ്മൻചാണ്ടിയുടെ വിശ്വസ്​തനുമായ നേതാവാണ് ഇടനിലക്കാരനായതെന്നും ആരോപിക്കുന്നു. പെയ്ഡ് ആരോപണത്തിൽ ജില്ലയിലെ കോൺഗ്രസിലെ എ ഗ്രൂപ്പിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. യുവാക്കൾക്ക് പ്രാമുഖ്യം നൽകിയാണ് പട്ടികയെന്ന വിവരം വന്നതോടെ സ്ഥാനം നഷ്​ടപ്പെടുമെന്ന ഭയത്തിലുള്ള മുതിർന്ന നേതാക്കൾ തന്നെയാണ് പെയ്ഡ് ആരോപണമുയർത്തിയിട്ടുള്ളത്. ഇയാൾക്കൊപ്പം ജില്ല പഞ്ചായത്ത് മുൻ അംഗം കൂടിയായ ജനറൽ സെക്രട്ടറിക്ക് വേണ്ടി ഉമ്മൻചാണ്ടിയുടെ മക​​െൻറ സമ്മർദവുമുണ്ടെന്ന് പറയുന്നു. 

ഡി.സി.സിക്ക് പ്രസിഡൻറില്ലാത്ത തർക്കത്തിനിടെയാണ് പെയ്ഡ് പദവി ആരോപണവും ശക്തമാക്കുന്നത്. കെ.പി.സി.സി ഭാരവാഹികളായ രണ്ടുപേർക്ക് പ്രസിഡൻറ്​ ചുമതല നൽകിയെങ്കിലും പ്രവർത്തനങ്ങൾ ഏകോപിക്കാനോ സംഘടിപ്പിക്കാനോ കഴിയുന്നില്ല. കടവല്ലൂരിൽ പഞ്ചായത്ത് അംഗങ്ങളടക്കമുള്ളവരും പെരിഞ്ഞനത്ത് മുൻ പഞ്ചായത്ത് അംഗവും മണ്ഡലം ഭാരവാഹികളടക്കമുള്ളവരും സി.പി.എമ്മിലേക്ക് പോയത് തടയാനാവാതിരുന്നതും ജില്ലയിൽ പലയിടത്തും കൂട്ടക്കൊഴിഞ്ഞുപോക്കി​െൻറ സൂചന ലഭിച്ചിട്ടും പ്രവർത്തകരുമായി ചർച്ച ചെയ്യാൻ പോലും കഴിയാത്തതിലും മുതിർന്ന നേതാക്കൾ പോലും അതൃപ്തിയിലാണ്.

ഡി.സി.സിക്ക് പ്രസിഡൻറില്ലാതായിട്ട് ഒരു വർഷമായിട്ടും ചുമതല നൽകാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ഇരു ഗ്രൂപ്പുകളും. ഇതിനിടയിലായിരുന്നു ആരോപണ വിധേയനെ ജില്ല പ്രസിഡൻറാക്കുന്നതിന് നീക്കം നടന്നത്. ഇതിനെതിരെ ഗ്രൂപ്​ ഭേദമന്യേ പ്രതിഷേധമുയർന്നതോടെ തൽക്കാലം നീക്കം ഉപേക്ഷിച്ചുവെങ്കിലും ഇദ്ദേഹത്തെ തന്നെ അവരോധിക്കാൻ നീക്കം നടക്കുന്നുവെന്നാണ് പറയുന്നത്. ഇതിനിടയിലാണ് കെ.പി.സി.സി ഭാരവാഹിയാവാനുള്ള നീക്കം നേതാക്കൾ ശക്തമാക്കിയത്. യുവ നേതാക്കളിൽ എ ഗ്രൂപ്പിൽ നിന്നുള്ള രണ്ട് േപരാണ് പെയ്ഡ് ആരോപണ നിഴലിലുള്ളത്. പെയ്ഡ് ആരോപണത്തിൽ ജില്ലയിലെ ഗ്രൂപ്​ മുതിർന്ന നേതാക്കൾ എ.ഐ.സി.സി. നേതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

Tags:    
News Summary - എ ഗ്രൂപ്പിൽ കലഹം രൂക്ഷം •കൂട്ട കൊഴിഞ്ഞുപോക്ക് തടയാനാവുന്നില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.