സ​ക​രി​യ്യയുടെ സഹോദര​െൻറ മയ്യിത്ത്​ ഖബറടക്കി ​

പരപ്പനങ്ങാടി: ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ച പരപ്പനങ്ങാടി സ്വദേശിയും ബംഗളൂരു സ്ഫോടന കേസിലെ വിചാരണ തടവുകാരൻ കോണിയത്ത് സകരിയ്യയുടെ സഹോദരനുമായ മുഹമ്മദ് ശരീഫിെൻറ മയ്യിത്ത് ഖബറടക്കി.സഹോദരെൻറ മരണാനന്തര കർമങ്ങളിൽ പെങ്കടുക്കാൻ വിചാരണകോടതിയുടെ പ്രത്യേക അനുമതിയോടെ വ്യാഴാഴ്ച രാവിലെ 10.15നാണ് സകരിയ്യ പരപ്പനങ്ങാടിയിലെ അമ്മാവെൻറ വീടായ മുബാറക് മൻസിലിൽ എത്തിയത്. 
മയ്യിത്ത് നമസ്കാരം നടന്ന ചാപ്പപ്പടി പള്ളിയുടെ കവാടം വരെ സകരിയ്യയെ അനുഗമിച്ച കർണാടക പൊലീസ് പരപ്പനങ്ങാടി എസ്.െഎയുടെ ഉത്തരവാദിത്തത്തിൽ നമസ്കാരത്തിനും അന്ത്യകർമങ്ങൾക്കുമായി പള്ളിക്കകത്തേക്കും ഖബർസ്ഥാനിലേക്കും വിട്ടുനൽകി.

ഫ്രീ സകരിയ്യ ആക്ഷൻ കമ്മിറ്റി ചെയർമാനും മുനിസിപ്പൽ കൗൺസിലറുമായ അശ്റഫ് ശിഫ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന ശൂറ അംഗം ടി. മുഹമ്മദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ, മുസ്ലിംലീഗ് നേതാക്കളായ അൻവർ നഹ, പി.സി.എച്ച്. തങ്ങൾ, പി.ഡി.പി സംസ്ഥാന നേതാക്കളായ ഇബ്രാഹിം തിരൂരങ്ങാടി, സക്കീർ പരപ്പനങ്ങാടി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.െഎ. അബ്ദുൽ റഷീദ്, മുനീബ് കാരകുന്ന്, െഎ.എൻ.എൽ നേതാക്കളായ സി.പി. അബ്ദുൽ വഹാബ്, തയ്യിൽ അബ്ദുസ്സമദ് എന്നിവർ അേന്ത്യാപചാരമർപ്പിക്കാനെത്തി. 
 
Tags:    
News Summary - zakariya brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.